in , , , , , ,

സര്‍ക്യു ഡു സൊലയ്‌ലിന്റെ മെസ്സി ഷോ ഫെബ്രുവരി 27 മുതല്‍

ദോഹ: വിഖ്യാത അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള സ്‌റ്റേജ് ഷോ മെസ്സി 10 ഖത്തറില്‍. ലൈവ് ഷോ/സര്‍ക്കസ രംഗത്തെ വമ്പന്‍മാരായ സര്‍ക്യു ഡു സൊലയ്ല്‍, ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍, ആല്‍ക്കെമി പ്രൊജക്റ്റ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി ഒരുക്കുന്നത്്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഏഴുവരെ അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയിലായിരിക്കും ഷോ. ടിക്കറ്റുകള്‍ ജനുവരി പതിനഞ്ചു മുതല്‍ ടിക്‌സ്‌ബോക്‌സ് മുഖേന ലഭ്യമാകും. ഏഷ്യയില്‍ ഇതാദ്യമായാണ് മെസ്സി 10 ഷോ അരങ്ങേറുന്നതെന്ന സവിശേഷതയുമുണ്ട്. ബാഴ്സലോണ, ബ്യൂണസ് അയേഴ്‌സ്, മറ്റ് അര്‍ജന്റീനിയന്‍ നഗരങ്ങള്‍ എന്നിവയിലൂടെയുള്ള പരിമിതമായ പര്യടനത്തിന്റെ ഭാഗമായാണ് മെസ്സി 10 ദോഹയിലേക്ക് വരുന്നത്. ട്രംപോളിന്‍, ട്രപ്പീസ്, ടൈട്രോപ്പ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവയെല്ലാം സമന്വയിച്ചിട്ടുള്ള മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിഷയങ്ങള്‍, ഓഡിയോവിഷ്വല്‍ മെറ്റീരിയല്‍, വീഡിയോകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ഷോയാണിത്. മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളെ എക്‌സ്‌ക്ലൂസീവ് ഇമേജുകളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ആഴത്തിലുള്ള ദൃശ്യാനുഭവമായിരിക്കും മെസ്സി ഷോ. അതിരുകളില്ലാത്ത അഭിലാഷമുള്ള ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഷോയിലൂടെ പറയുന്നത്. തന്റെ കാലത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളാകാനുള്ള യാത്രയില്‍ അയാള്‍ മറികടക്കുന്ന പ്രതിബന്ധങ്ങളെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്നു. അതുല്യമായ വിനോദവും ഫുട്‌ബോളും ഒരുമിക്കുന്ന ഈ നൂതനമായ ഷോ ഏഷ്യയിലും മിഡില്‍ഈസ്റ്റിലും ആദ്യമായി അവതരിപ്പിക്കാനാകുന്നതില്‍ അത്യധികമായ ആഹ്ലാദമുണ്ടെന്ന് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവുമായ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. 19 രാജ്യങ്ങളില്‍ നിന്നുള്ള 47 കലാകാരന്മാര്‍ പങ്കെടുക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോയാണിത്.
ആവേശകരമായ സവാരിയിലൂടെ സദസ്സിനെ വിസ്മയകാഴ്ചകളിലേക്ക് കൊണ്ടുപോകുന്നതാണ് ഷോ. സ്റ്റേഡിയത്തിന്റ വൈദ്യുത അന്തരീക്ഷവും നാടകത്തിന്റെ അടുപ്പവും ചേരുന്നതോടെ വേറിട്ട അനുഭവമായിരിക്കും കാണികള്‍ക്ക് സമ്മാനിക്കുക. ഒരു തത്സമയ ഷോയില്‍ ലയണല്‍ മെസ്സിയുടെ മഹത്വം വ്യാഖ്യാനിക്കുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ആവേശകരമായ വെല്ലുവിളിയായിരുന്നുവെന്ന് സര്‍ക്യൂ ഡു സൊലയ്ല്‍ പ്രസിഡന്റ് ജൊനാഥന്‍ ടെട്രോള്‍ട്ട് പറഞ്ഞു. ഷോ വലിയതോതില്‍ ഇഷ്ടപ്പെട്ടെന്നും തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നും ഫുട്‌ബോള്‍ മൈതാനത്ത് കാല്‍വെയ്ക്കുമ്പോഴെല്ലാം എനിക്ക് എന്താണോ തോന്നുന്നത് അത് സത്യസന്ധമായി ഇതില്‍ പ്രതിഫലിക്കുന്നുവെന്നും മെസ്സി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

46 ഡ്രൈവിങ് പരിശീലകരുടെ ലൈസന്‍സ് റദ്ദാക്കിയതായി ലൈസന്‍സിങ് വകുപ്പ്‌

കുഞ്ഞബ്ദുല്ല മാസ്റ്റര്‍ക്കും ടി എം വി ഹമീദിനും സ്വീകരണം നാളെ