in ,

സര്‍ഗാത്മക വഴിയില്‍ തിരിച്ചറിവായി ‘ഇന്‍സാഫ് ‘ സമ്മേളനം

മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ ചന്ദ്രിക ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു

ദോഹ: അറിവ് നേടാനും വായന പ്രോത്സാഹിപ്പിക്കാനും സര്‍ഗാത്മക പാതയൊരുക്കിയ സമ്മേളനവുമായി ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം. തുമാമയിലെ ഖത്തര്‍ കെ എം സി സി ആസ്ഥാനത്ത് തുടക്കം കുറിച്ച ചന്ദ്രിക ലൈബ്രറി, ചന്ദ്രിക പ്രചാരണ കാംപയിന്‍ ഉദ്ഘാടനം, വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ആദരിക്കല്‍ തുടങ്ങിയ ചടങ്ങുകളാല്‍ സമ്പന്നമായിരുന്നു ഇന്‍സാഫ് വേദി.

നീതി എന്ന ആശയത്തിലൂന്നി നടത്തിയ സമ്മേളനത്തില്‍ ഇന്ത്യയിലെ നീതി നിഷേധത്തിന്റെ ഇരകളാവുന്നവര്‍ക്കു വേണ്ടി പോരാടുന്ന യൂത്ത് ലീഗ് ദേശീയ നേതാക്കളെത്തിയത് ശ്രദ്ധേയമായി.മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ ലൈബ്രറിയുടേയും ചടങ്ങിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. രണ്ടാം മോദി കാലത്ത് ക്രിയാത്മകമായ പോരാട്ട ശബ്ദങ്ങള്‍ സജീവമായിട്ടുണ്ട് എന്നത് ഏറെ ആശ്വാസകരമായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് നിയമസഭാ സമ്മേളനങ്ങള്‍ പരമാവധി ചുരുക്കുകയും സംവാദങ്ങള്‍ ഇല്ലാതാക്കുകയും ചെയ്ത മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്നു നേരത്തെയുള്ള മോദി. പക്ഷെ ഇപ്പോള്‍ പാര്‍ലമെന്റ് പത്ത് ദിനങ്ങള്‍ കൂടി നീട്ടാനുള്ള ആലോചനയുടെ സന്ദര്‍ഭമാണ്. പക്ഷെ ഇത് സംവാദ സമ്പന്നമായതു കൊണ്ടല്ല.

മറിച്ച് വ്യക്തികളെ കൂടി ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎപിഎ ബില്ലിന്റെ പരിഷ്‌കരിച്ച രൂപം, സ്വയംഭരണം എടുത്തുകളയുന്നതും അതിന്റെ മേധാവി ചീഫ് ജസ്റ്റിസ് ആവേണ്ടതില്ലെന്ന പ്രഖ്യാപനവുമുള്ള വിവരാവകാശ ബില്ല്, മുത്തലാഖ് തുടങ്ങിയവ ധൃതിയില്‍ പാസ്സാക്കിയെടുക്കുക എന്ന കുതന്ത്രമാണെന്നും  അദ്ദേഹം വ്യക്തമാക്കി. 

ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് സി കെ ഉബൈദ് അധ്യക്ഷത വഹിച്ചു. അതിഥികള്‍ക്ക് ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗം തായമ്പത്ത് കുഞ്ഞാലി, കെ എം സി സി ഉപദേശകസമിതിയംഗം പി വി മുഹമ്മദ് മൗലവി ഉപഹാരങ്ങള്‍ കൈമാറി. ചന്ദ്രിക കാംപയിന്റെ ഭാഗമായുള്ള വരിക്കാരെ ചേര്‍ക്കല്‍ അബ്ദുല്‍ സബീലിനെ ചേര്‍ത്തി ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗം ഡോ. സമദ് നിര്‍വ്വഹിച്ചു.

ചന്ദ്രിക ലൈബ്രറിയിലേക്കുള്ള പുസ്തകം സി കെ അബ്്ദുല്ല ഏറ്റുവാങ്ങി. ഐ സി ബി എഫ് ഉപദേശകസമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ട ജാഫര്‍ തയ്യില്‍, ഐ സി ബി എഫ് അവാര്‍ഡ് ജേതാവ് കെഎംസിസി ഇഹ്്‌സാന്‍ ജനറല്‍കണ്‍വീനര്‍ ഖാലിദ് സി കെ, സലാം കെ പി, 26 ദിനങ്ങള്‍കൊണ്ട് ലഡാക്ക് യാത്ര നടത്തിയ സമദ് കെസി, മികച്ച പഞ്ചായത്തിനുള്ള സ്‌നേഹ സുരക്ഷാ പദ്ധതി കുന്നത്ത് സിദ്ധീഖ് സ്മാരക റോളിംഗ് ട്രോഫി ലഭ്യമായ കായക്കൊടി പഞ്ചായത്ത്, വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍  എന്നിവരെ ആദരിച്ചു.

എം എസ് എഫ് ഹബീബ് സെന്റര്‍ ഫണ്ട് കൈമാറ്റം സഫീര്‍ എടച്ചേരി നിര്‍വ്വഹിച്ചു. പ്രവാസി സുഹൃത്തിനുള്ള കിഡ്‌നി സഹായതുക നസീര്‍ അരീക്കലിന്  നൗഫല്‍ പി പി കൈമാറി. തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കിയ ചടങ്ങില്‍ നാദാപുരം പെരുമ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഖത്തര്‍ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി ആശംസ നേര്‍ന്നു.സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഒ എ കരീം, ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി, ജില്ലാ ആക്ടിംഗ് സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍, ജാഫര്‍ വാണിമേല്‍, സൈഫുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍സെക്രട്ടറി ശംസുദ്ദീന്‍ വാണിമേല്‍ സ്വാഗതവും സെക്രട്ടറി ഫൈസല്‍ എ ടി നന്ദിയും പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘കോണ്‍ഗ്രസ്സിന് പിഴച്ചതെവിടെയന്നതിന് ദ്വിഗ്‌വിജയ് സിംഗിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ തെളിവ്’

യാത്രയയപ്പ് നല്‍കി