
ദോഹ: ഓള്‍ഡ് അല്‍ഗാനിമില്‍ ‘സല്‍സബീല്‍’ ദന്തല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദോഹ കര്‍വ ബസ്സ്‌റ്റേഷന് മുന്നിലായി മികച്ച സൗകര്യങ്ങളോടെയാണ് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും വേഗത്തിലും സൗകര്യപ്രദമായും എത്തിപ്പെടാന്‍ സൗകര്യമുള്ള സ്ഥലത്താണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ദന്ത ചികില്‍സാമേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡോക്ടര്‍മാരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.
ജനറല്‍ ഡന്റിസ്ട്രി, കോസ്‌മെറ്റിക് ഡന്റിസ്ട്രി വിഭാഗത്തിലായി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. എല്ലാദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് ശേഷം നാല് മുതല്‍ രാത്രി ഒന്‍പതുവരെയുമാണ് പ്രവര്‍ത്തനസമയം. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് ശേഷവും പ്രവര്‍ത്തിക്കും. പാര്‍ക്കിങ് സൗകര്യവുമുണ്ട്.
സാധാരണക്കാര്‍ക്കും താഴ്ന്ന വരുമാനമുള്ളവര്‍ക്കും അനുയോജ്യമായ ഫീസും ചികില്‍സാനിരക്കുമാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു. അര്‍ഹര്‍ക്ക് പ്രത്യേക ഇളവിലും ചികില്‍സ ലഭ്യമാക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 66426449, 77521870. പാര്‍ട്ണര്‍മാരായ മുഹ്യുദ്ദീന്‍ അബ്ദുല്ല, കെ.പി. ഷാജഹാന്‍, ഡോ. ഫഹദ് ഖാലിദ്, ഡോ. റൂബി ഹാരിഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.