in ,

സാംസങ് ഗ്യാലക്‌സി നോട്ട് 10ന്റെ മുന്‍കൂര്‍ ഓര്‍ഡര്‍ തുടങ്ങി

ദോഹ: ഓള്‍ ന്യൂ സാംസങ് ഗ്യാലക്‌സി നോട്ട് 10ന്റെ മുന്‍കൂര്‍ ഓര്‍ഡര്‍ തുടങ്ങിയതായി വൊഡാഫോണ്‍ ഖത്തര്‍ അറിയിച്ചു. ആഗസ്ത് 20 വരെ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. സ്റ്റോക്ക് പരിമിതമായതിനാല്‍ ആദ്യമെത്തുന്നവര്‍ക്കായിരിക്കും ലഭിക്കുക.

തെരഞ്ഞെടുത്ത വൊഡാഫോണ്‍ സ്‌റ്റോറുകളിലൂടെയും ഓണ്‍ലൈന്‍ മുഖേനയും ഓര്‍ഡറിന് അവസരമുണ്ടാകും. പുനര്‍രൂപകല്‍പ്പന ചെയ്ത എസ്-പെന്‍, എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ, യുഐ, ശക്തമായ ക്യാമറാസംവിധാനം, മറ്റു നൂതന സവിശേഷതകള്‍ എന്നിവയെല്ലാം അടങ്ങിയതാണ് പുതിയ ഗ്യാലക്‌സി നോട്ട്.

മനോഹരമായ വീഡിയോകളും ഫോട്ടോകളും പകര്‍ത്താന്‍ പര്യാപ്തമായ വിധത്തില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എസ്-പെന്നിന്റെ പുതിയതും മെച്ചപ്പെട്ടതുമായ പതിപ്പാണ് ഗ്യാലക്‌സി നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നു സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായ മിക്ക ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഗ്യാലക്‌സി നോട്ട് ശ്രേണിയിലെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 10ന് 6.3 ഇഞ്ച് വലുപ്പവും നോട്ട് 10 പ്ലസിന് 6.8 ഇഞ്ച് വലിപ്പവുമാണുള്ളത്.

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളാണിവ. നോട്ട് 10 മോഡലിന് 8 ജിബി അല്ലെങ്കില്‍ 12 ജിബി റാമും 256 ജിബി സംഭരണശേഷിയുമായിരിക്കും ഉണ്ടാകുക. മൈക്രോഎസ്ഡി കാര്‍ഡ് സ്വീകരിക്കില്ല. എസ് 10 പ്ലസിനാണെങ്കില്‍ 12 ജിബി റാം ഉള്ള മോഡലാണ് ഇറക്കുന്നത്.

സംഭരണശേഷി 256 ജിബി അല്ലെങ്കില്‍ 512 ജിബിയുള്ള രണ്ടു മോഡലുകള്‍. ഒരു ടിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് സ്വീകരിക്കും. നോട്ട് 10ന് 3500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 25 വോട്ട് ക്വിക് ചാര്‍ജിങ് സാധ്യമാണ്. നോട്ട് 10 പ്ലസിനാകട്ടെ 4300 എംഎഎച്ച് ബാറ്ററിയും 45വോട്സ് ക്വിക് ചാര്‍ജിങുമുണ്ട്. 30 മിനിട്ട് ചാര്‍ജ് ചെയ്യുന്നതിലൂടെ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാം.

ഇരു മോഡലുകള്‍ക്കും റിവേഴ്സ്വയര്‍ലെസ് ചാര്‍ജിങ് ഫീച്ചര്‍ ഉണ്ട്. ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റമാണുള്ളത്. ടൈം-ഓഫ്-ഫ്‌ലൈറ്റ് സെന്‍സറുമുണ്ട്. ഇതുപയോഗിച്ച് വസ്തുക്കളുടെ ത്രിമാന മോഡലുകള്‍ സൃഷ്ടിക്കാം. ബോ-കെ എഫക്ട് സൃഷ്ടിക്കാനും ഇത് ഉപകരിക്കും.

എല്ലാ ഉപഭോക്താക്കളുടെയും ആശയവിനിമയ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ നൂതന പരിഹാരങ്ങള്‍ തുടര്‍ന്നും അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വൊഡാഫോണ്‍ ഖത്തര്‍ ചീഫ് ബിസിനസ് യൂണിറ്റ് ഡയറക്ടര്‍ ഷൗക്കത്ത് ബെര്‍ദീവ് പറഞ്ഞു.

സാംസങ് ഗ്യാലക്‌സി നോട്ട് 10 പോലെയുള്ള വിപ്ലവകരമായ സാങ്കേതികസവിശേഷതകളാല്‍ തരംതിരിക്കപ്പെട്ട ഉപകരണങ്ങളുമായുള്ള ബന്ധം ഈ പ്രതിബദ്ധതയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വൊഡഫോണ്‍ ഖത്തര്‍ ഉപയോക്താക്കള്‍് സാംസങ് ഗാലക്സി നോട്ട് 10 മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ ഏതെങ്കിലും വോഡഫോണ്‍ റെഡ് പ്ലാനില്‍ വരിചേരുമ്പോള്‍ ആറു മാസത്തേക്ക് 20% ഇളവ് ലഭിക്കും. കൂടാതെ 24 ജിബി സൗജന്യ ഡേറ്റയും ക്ലിയര്‍ കോട്ട് പരിരക്ഷയില്‍ 35ശതമാനം ഇളവും ലഭിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പോലീസ് കോളേജില്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു

അല്‍ഗരാഫ ഇന്റര്‍ചേഞ്ച് പൂര്‍ണമായും ഗതാഗതത്തിനായി തുറന്നു