in ,

‘സാന്ത്വനം’ പദ്ധതിയുമായി തൃശൂര്‍ ജില്ലാ സൗഹൃദ വേദി


സൗഹൃദ വേദി വാര്‍ത്താസമ്മേളനത്തില്‍ ആക്റ്റിങ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ സംസാരിക്കുന്നു 

ദോഹ: ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദ വേദി ‘സാന്ത്വനം’ എന്ന പേരില്‍ സഹായ പദ്ധതി സംഘടിപ്പിക്കുന്നു. വേദിയില്‍ ഒരിക്കലെങ്കിലും അംഗമാവുകയും ജോലി നിര്‍ത്തി നാട്ടിലേക്ക് തിരിച്ചു പോയതിന് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചെയ്യുന്ന 100 വ്യക്തികള്‍ക്കാണ് തുടക്കത്തില്‍ ധനസഹായം നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കുടുംബത്തിന് മാസത്തില്‍  ആയിരം രൂപ എന്ന നിലയില്‍ ഒരു വര്‍ഷത്തേക്കാണ് ധനസഹായം നല്‍കുന്നത്.

വേദിയുടെ ഉപദേശക സമിതി അംഗവും സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ.ഒയുമായ ഷറഫ് പി ഹമീദിന്റെയും സൗഹൃദ വേദിയിലെ ചില അംഗങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പിലാണ് ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്കുള്ള സഹായം നല്‍കാന്‍ പണം കണ്ടെത്തുന്നത്. പദ്ധതി വിജകരമായി മൂന്നോട്ട് പോകുകയാണെങ്കില്‍ കൂടുതല്‍ ആവശ്യക്കാരെ പദ്ധതിയുടെ ഭാഗമാക്കാനും മാസാന്ത സഹായ ധനം വര്‍ധിപ്പിക്കുന്നതും ആലോചിക്കും.

ആഗസ്റ്റില്‍ തൃശൂരില്‍ നടക്കുന്ന സൗഹദ വേദി കുടുംബ സംഗമത്തില്‍ സാന്ത്വനം പദ്ധതിക്ക് ഔപചാരിക തുടക്കം കുറിക്കുമെന്നും പ്രമുഖ രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ആക്റ്റിങ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്്തഫ, ഷറഫ് പി ഹമീദ്, അബ്ദുല്‍ ജബ്ബാര്‍, വികെ സലീം, ശശിധരന്‍, നസീര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘സമ്മര്‍ ഇന്‍ ഖത്തര്‍’ ആഘോഷത്തിന് തുടക്കമാകുന്നത് ഈദ് പരിപാടികളോടെ

ഹൃദയാഘാതം: രണ്ട് മലയാളികള്‍ ഖത്തറില്‍ മരിച്ചു