Saturday, January 23ESTD 1934
Shadow

സാമ്പത്തിക നിക്ഷേപ സമിതി യോഗത്തില്‍ അമീര്‍ പങ്കെടുത്തു

സാമ്പത്തിക നിക്ഷേപ ഉന്നത സമിതി യോഗത്തില്‍ അമീര്‍ ശൈഖ് തമീന്‍ ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുന്നു

ദോഹ: ഖത്തര്‍ സാമ്പത്തികകാര്യ നിക്ഷേപ പരമോന്നത സമിതി യോഗത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ് അമീര്‍. അമീരി ദിവാനിലായിരുന്നു യോഗം. ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി സമിതിയിലെ മറ്റ് അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗത്തിന്റെ പ്രധാന അജണ്ടകള്‍ ചര്‍ച്ച ചെയ്യുകയും ഇതുസംബന്ധിച്ച് അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഊര്‍ജ മേഖല, ഭാവി വളര്‍ച്ചയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ആസൂത്രണങ്ങള്‍, ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സിയുടെ സംഘടനാ ഘടന, നിക്ഷേപം ആകര്‍ഷിക്കാന്‍ ഏജന്‍സി നടത്തി പ്രവര്‍ത്തനങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി. ഖത്തറിലെ വ്യാപാര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ൈകക്കൊണ്ട നടപടികള്‍, പ്രൊജക്റ്റുകള്‍ക്ക് ആവശ്യമായ വൈദ്യുതിയും കെട്ടിട അനുമതിയും വേഗത്തില്‍ അനുവദിച്ചിട്ടുണ്ടോ, കൂടാതെ ഉടമസ്ഥാവകാശ രജിസ്‌ട്രേഷനും വ്യാപാര സൗഹൃദ കേന്ദ്രമാക്കുന്നതിന് നിയമങ്ങളും നിയമ നിര്‍മാണങ്ങളും എത്രത്തോളം ഉപകാരപ്പെട്ടു തുടങ്ങിയ വിഷയങ്ങളും അമീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ചര്‍ച്ചയായി.
ഖത്തറില്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവേണ്ട സുപ്രധാന നയങ്ങള്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ രാജ്യത്ത് ആരംഭിക്കാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന മേഖലകള്‍, മുന്‍ഗണനാ മേഖലകള്‍, ഭാവിയില്‍ വളര്‍ച്ചയുണ്ടാകാനിടയുള്ള മേഖലകള്‍ എന്നിവ സംബന്ധിച്ചെല്ലാം വിശദമായ പരിശോധനകള്‍ നടന്നു.
രാജ്യത്തെ വ്യവസായ ശാലകളുടെ എണ്ണം വര്‍ധിപ്പിക്കുക, പ്രത്യേകിച്ച് ചെടറുകിട ഇടത്തരം സംരംഭങ്ങള്‍, തൊഴില്‍ വര്‍ധിപ്പിക്കുക, ഖത്തര്‍ ദേശീയ ദര്‍ശന രേഖ-2030ലെ ആസൂത്രണങ്ങളിലും പദ്ധതികളിലും സ്വകാര്യ മേഖലയെ പങ്കാളികളാക്കുക തുടങ്ങിയവയാണ് വ്യാവസായ സ്ഥാപനങ്ങളുടെ നിര്‍മാണ നയത്തിലൂടെ ലക്ഷ്യമടുന്നത്.

error: Content is protected !!