in ,

സായുധ സേനയും നൗഫര്‍ സെന്ററും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍(സീ) നാസര്‍ മുഹമ്മദ് അല്‍കഅബിയും നൗഫര്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.ഖലീഫ അല്‍കുവാരിയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നു

ദോഹ: ഖത്തരി സായുധസേനയും നൗഫര്‍ റിഹാബിലിറ്റേഷന്‍ സെന്ററും ധാരണാപത്രം ഒപ്പുവച്ചു. രണ്ടു കൂട്ടരും വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കും. സായുധസേനയിലെ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍(സീ) നാസര്‍ മുഹമ്മദ് അല്‍കഅബിയും നൗഫര്‍ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.ഖലീഫ അല്‍കുവാരിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

മനുഷ്യ വിഭവശേഷി വികസനവും ദേശീയ ആരോഗ്യകര്‍മ്മപദ്ധതിയും മുന്‍നിര്‍ത്തി ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവച്ചതെന്ന് മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ പറഞ്ഞു. മന്ത്രാലയങ്ങളുമായും പൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിച്ചുകൊണ്ട് സമൂഹ വികസനം സാധ്യമാക്കുന്നതില്‍ സായുധസേനയുടെ പങ്ക് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ധാരണാപത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ലെ 17-ാം നമ്പര്‍ അമീരി തീരുമാനപ്രകാരം രൂപീകൃതമായ സ്ഥാപനമാണ് നൗഫര്‍ സെന്റര്‍.

അഡിക്റ്റ് ആകുന്നവര്‍ക്ക്(അത്യാസക്തിയുള്ളവര്‍ക്ക് )ചികിത്സ, പുനരധിവാസം എന്നിവ ലഭ്യമാക്കുന്നതിനായി ഖത്തരില്‍ സ്ഥാപിച്ച ആദ്യത്തെ പ്രത്യേക കേന്ദ്രമാണിത്. അത്യാസക്തിയുള്ള രോഗികള്‍ക്ക് വിദ്യാഭ്യാസ പരിപാടികളും പ്രായോഗിക ഗവേഷണവും നല്‍കുന്നതിന് പുറമെ, മികച്ച ചികിത്സ, പുനരധിവാസം, പ്രതിരോധം, സമഗ്ര പരിചരണം, സംയോജിത കമ്മ്യൂണിറ്റി പരിചരണം എന്നിവ നല്‍കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നു.

ആസ്പത്രി റിസോര്‍ട്ടുകള്‍ക്കായി സ്വീകരിച്ച രീതിശാസ്ത്രത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് ഇതെല്ലാം യാഥാര്‍ഥ്യമാക്കുന്നത്. അത്യാസക്തി രോഗികള്‍ക്ക് മെച്ചപ്പെട്ട ജീവിതം നേടാനും സമൂഹവുമായി കൂടച്ചേരുന്നതിന് പ്രാപ്തരാക്കാനും കേന്ദ്രം ശ്രമിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്‌ബോള്‍ കിരീടം ഖത്തറിന്

നാലാമത് ഫത്ഹുല്‍ ഖൈര്‍ യാത്ര ജൂലൈ പത്ത് മുതല്‍