in

സാറാ അല്‍ഉബൈദ്‌ലിയുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ഫയര്‍‌സ്റ്റേഷനില്‍

സാറാ അല്‍ഉബൈദ്‌ലിയുടെ കലാസൃഷ്ടികള്‍

ദോഹ: ന്യുയോര്‍ക്കില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡിയോ ആന്റ് ക്യുററ്റോറിയല്‍ പ്രോഗ്രാമില്‍(ഐഎസ്‌സിപി) കലാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഖത്തരി ആര്‍ട്ടിസ്റ്റ് സാറാ അല്‍ഉബൈദ്‌ലിയുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ദോഹ ഫയര്‍‌സ്റ്റേഷനില്‍ തുടങ്ങി.

എന്താണ് ശേഷിക്കുന്നത് എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ പന്ത്രണ്ടുവരെ പ്രദര്‍ശനം തുടരും. 2016ല്‍ മഡഗാസ്‌കര്‍ ദ്വീപിലൂടെ സാറാ അല്‍ഉബൈദ്‌ലി നടത്തിയ യാത്രയില്‍ നിന്നുംരൂപം കൊണ്ടതാണ് എന്താണ് ശേഷിക്കുന്നത് എന്ന പ്രമേയത്തിലുള്ള കലാപദ്ധതി. കരയും കടലും നദികളും പിന്നിട്ട് 800 കിലോമീറ്റര്‍ സഞ്ചാരത്തിലൂടെ സാറ കണ്ട കാഴ്ചകളാണ് ഫോട്ടോഗ്രാഫി, ശബ്ദഡിസൈന്‍, ഫിലിം, ഇന്‍സ്റ്റലേഷന്‍ എന്നിവയിലൂടെയെല്ലാം സംയോജിപ്പിച്ചിരിക്കുന്നത്.

കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ഈ സൃഷ്ടികള്‍. പുരോഗതിയുടെ പേരില്‍ ഭൂമിയുടെ പ്രകൃതിവിഭവങ്ങളെ നാം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ മനുഷ്യവര്‍ഗം എന്ത് ഉപേക്ഷിക്കും എന്നതിന്റെ പര്യവേക്ഷണമാണ് അവശേഷിക്കുന്നത് എന്താണ് എന്ന പ്രമേയമെന്ന് സാറാ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യന്റെ നാഗരികത നമ്മുടെ പരിസ്ഥിതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളും ഈ സൃഷ്ടികള്‍ ചോദിക്കുന്നു. ഖത്തര്‍ മ്യൂസിയംസ് ന്യുയോര്‍ക്കില്‍ നടപ്പാക്കുന്ന ഫയര്‍‌സ്റ്റേഷന്‍ ആര്‍ട്ടിസിറ്റ് ഇന്‍ റസിഡന്‍സ് പ്രോഗ്രാമില്‍ സാറാ അല്‍ഉബൈദ്‌ലി പങ്കെടുത്തിരുന്നു.ഡോക്യുമെന്ററി ഫോട്ടോഗ്രാഫറും ഛായാചിത്രകാരിയുമാണ് സാറാ അല്‍ഉബൈദ്‌ലി.

ഫാഷന്‍ ടെക്‌സ്‌റ്റൈല്‍സില്‍ ബിഎയും ബ്രൈറ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും സുസ്ഥിര ഡിസൈനില്‍ എംഎയും നേടിയിട്ടുണ്ട്. അടുത്തിടെ ജര്‍മനിയിലും റഷ്യയിലും നടന്ന സമകാല കലാ ഖത്തര്‍ ഷോയില്‍ സാറയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ണം

കാലാവസ്ഥാ വ്യതിയാനം: പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് ഖത്തറിലെ യുവ സമൂഹം