
ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാമ്പ്യന്‍മാരായ അല്‍സദ്ദിന്റെ ക്യാപ്റ്റന്‍ സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് ബൂട്ടഴിച്ചു. വിടവാങ്ങല്‍ മത്സരത്തില്‍ തോല്‍വിയോടെയാണ് സ്‌പെയിന് ലോകകിരീടം നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച സാവി കളിക്കളം വിട്ടത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഇറാനിയന്‍ ക്ലബ്ബായ പെര്‍സെപോളിസിനോടാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സദ്ദ് തോറ്റത്.
ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. മെയ് 16ന് നടന്ന അമീര്‍ കപ്പ് ഫൈനലായിരുന്നു സാവിയുടെ സദ്ദിനായുള്ള അവസാന ഹോം മത്സരം. അന്ന് ദുഹൈലിനെതിരെയും തോല്‍വിയായിരുന്നു ഫലം. കരിയറിലെ അവസാന രണ്ടു മത്സരങ്ങളിലും പരാജയം രുചിച്ചുവെങ്കിലും ഒരു ലോകകിരീടം, രണ്ടു യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം തുടങ്ങി നിരവധി നേട്ടങ്ങളോടെയാണ് 39കാരനായ സാവി ബൂട്ടഴിക്കുന്നത്.
ഇനി പരിശീലകവേഷത്തിലാകും ഈ ഇതിഹാത താരത്തെ കാണാനാവുക.. സാവിക്ക് ഉചിതമായ യാത്രയയപ്പാണ് ഇറാനിയന്‍ ക്ലബ്ബും ഫുട്‌ബോള്‍ ആസ്വാദകരും നല്‍കിയത്. സാവിയുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമായാണ് കാണികള്‍ സ്റ്റേഡിയത്തിലേക്കെത്തിയത്.
പെര്‍സെപോളിസ് ക്ലബ്ബ് മാനേജ്‌മെന്റും സാവിക്ക് പ്രത്യേകമായി സ്വീകരണമൊരുക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തിരുന്നു.