
ദോഹ: ചെറുവണ്ണൂര്‍ നല്ലളം പ്രവാസി അസോസിയേഷന്‍ ഖത്തറി(സിഎന്‍പാക്) ന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.പി.ഷാനവാസ് അധ്യക്ഷത വഹിച്ചു.
യുവഗായകന്‍ തല്‍ഹത്ത് അലി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഇല്യാസ് നല്ലളം(പ്രസിഡണ്ട്), അനൂപ്, ഇജാസ്, അസ്ഫര്‍, ഫക്രുദീന്‍(വൈസ് പ്രസിഡണ്ട്), അബ്ദുള്‍ സലീം(ജനറല്‍ സെക്രട്ടറി), ബഷീര്‍, നസീര്‍, ഇസ്മയില്‍, ഫൈസല്‍( ജോയിന്റ് സെക്രട്ടറി), വിനോദ്(ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡി. അക്ബര്‍, വനിതാ വിംഗ് ജനറല്‍ സെക്രട്ടറി ഷംസിയ അനൂപ് പുതിയ കമ്മറ്റിക്ക് ആശംസകള്‍ നേര്‍ന്നു.
അബി ചുങ്കത്തറ അവതാരകനായി. ഷഫീഖ് എന്‍.കെ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.ജനറല്‍ സെക്രട്ടറി ഷഫീഖ് എന്‍.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യഹിയ ഖാന്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഗാനവിരുന്ന് നടന്നു.