
സിജി കരിയര്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം എംപി ശാഫി ഹാജി, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ എം ഡി
ഡോ. സമീര്‍ മൂപ്പന് നല്കി നിര്‍വഹിക്കുന്നു
ദോഹ: നവീന കോഴ്സുകളെയും തൊഴില്‍ സാധ്യതകളെയും കുറിച്ച് സിജി തയ്യാറാക്കിയ കരിയര്‍ ഹാന്‍ഡ്ബുക്കിന്റെ ഖത്തര്‍ തല പ്രകാശനം സിജി ഖത്തര്‍ ചെയര്മാന് എംപി ശാഫി ഹാജി, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ എം ഡി ഡോ. സമീര്‍ മൂപ്പന് നല്കി പ്രകാശനം ചെയ്തു. 23 വര്‍ഷമായി സൗജന്യ ഉപരിപഠന, തൊഴില്‍ മാര്‍ഗ നിര്‍ദേശം നല്‍കിവരുന്ന സിജി കൗണ്‍സിലര്‍മാരുടെ സംഘമാണ് ഹാര്ബുക്ക് തയ്യാറാക്കിയത്.
സംശയ നിവാരണത്തിനായി എത്തുന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളും താല്പര്യങ്ങളും മനസ്സിലാക്കി തയ്യാറാക്കിയ ഈ ഹാര്ഡ്ബുക്ക് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, തൊഴിലന്വേഷകര്‍ എന്നിവര്‍ക്കു പുറമേ കരിയര്‍ ഗൈഡന്‍സ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു റഫറന്‍സ് ഗൈഡായി ഉപയോഗപ്പെടുത്താന്‍ കഴിയും. കഴിഞ്ഞ ദിവസം നടന്ന സിജി ഖത്തര്‍ ഇഫ്താര്‍ സംഗമത്തിലാണ് പ്രകാശന കര്‍മ്മം നടന്നത്. സംഗമത്തില്‍ വൈസ് ചെയര്മാന് ഹമദ് അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. ഇസ്സുദ്ദീന്‍ സിജിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി അമീന് ആസിഫ്, ഹനീഫ് ഹുദവി, ഫിറോസ് ടിപി, റുക്നുദ്ദീന്, ഫാസില്‍ ഹമീദ്, സജ്ന റുക്നുദ്ദീന് ഫൈസല്‍ എകെ, ഫൈസല്‍ നിയാസ് ഹുദവി സംസാരിച്ചു.