in ,

സിദ്ര മെഡിസിന് രാജ്യാന്തര മെഡിക്കല്‍ വിദ്യാഭ്യാസ അക്രഡിറ്റേഷന്‍

പ്രൊഫ. ഇബ്രാഹിം ജനാഹി

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ സ്ഥാപനമായ സിദ്ര മെഡിസിന് രാജ്യാന്തര അക്രഡിറ്റേഷന്‍. കൗണ്‍സില്‍ ഓഫ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഇന്റര്‍നാഷണലിന്റെ(എസിജിഎംഇ-ഐ) അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ അക്രഡിറ്റേഷന്‍ അംഗീകാരമാണ് നേടിയത്.

അക്രഡിറ്റേഷന്‍ പ്രക്രിയ്യയില്‍ സിദ്ര മെഡിസിന്റെ അക്കാഡമിക്, ഭരണനിര്‍വഹണതലത്തിലെ കാര്യക്ഷമത ഉള്‍പ്പടെ സമഗ്രമായ വിലയിരുത്തല്‍ നടത്തിയിരുന്നു.

സിദ്രയുടെ ആന്തരിക ഗുണനിലവാരം ഉറപ്പാക്കല്‍ സംവിധാനത്തിന്റെ കരുത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. സിദ്രയുടെ നയങ്ങള്‍, സമ്പ്രദായങ്ങള്‍, സിദ്ര വാഗ്ദാനം ചെയ്യുന്ന എല്ലാ മെഡിക്കല്‍ പ്രോഗ്രാമുകളുടെയും ഗുണനിലവാരത്തെ അവ എങ്ങനെ ബാധിക്കുന്നു എന്നിവയെല്ലാം ഇതിലുള്‍പ്പെട്ടിരുന്നു. ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് അക്രഡിറ്റേഷന്റെ കാലാവധി.

അക്രഡിറ്റേഷന്‍ കൗണ്‍സിലില്‍നിന്നും ലഭിച്ച മികച്ച ഗുണപരമായ പ്രതിഫലനങ്ങളില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സിദ്ര മെഡിസിന്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ പ്രൊഫ. ഇബ്രാഹിം ജനാഹി പറഞ്ഞു.സിദ്രയുടെ ഡോക്യുമെന്റേഷന്‍, നയങ്ങള്‍, നടപടിക്രമങ്ങള്‍, സൗകര്യങ്ങള്‍, എജ്യൂക്കേഷന്‍- സിമുലേഷന്‍ റൂമുകള്‍, ഓണ്‍ കോള്‍ റൂമുകള്‍, ഫാക്വല്‍റ്റി വികസന പ്രോഗ്രാമുകള്‍ എന്നിവയിലെല്ലാം കൗണ്‍സില്‍ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഖത്തറിലെ വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതവും ഗുണനിലവാരമുളളതുമായ പരിചരണം നല്‍കുന്നതിന് സഹായിക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികളുടെ മികച്ച നിലവാരത്തിന്റെ സാക്ഷ്യമാണ് ഈ അന്തര്‍ദേശീയ അംഗീകാരം. സിദ്ര മെഡിസിന്‍ അതിന്റെ അക്രഡിറ്റേഷന്‍ പ്രക്രിയ്യയുടെ അടുത്തഘട്ടമായി ഫെലോഷിപ്പ് പ്രോഗ്രാമുകളുടെ അക്രഡിറ്റേഷനായും തയാറെടുപ്പ് നടത്തുന്നുണ്ട്.

സിദ്ര മെഡിസിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസം. എസിജിഎംഇ-ഐ അക്രഡിറ്റേഷന്‍ ലഭിച്ചതിലൂടെ പങ്കാളിത്ത പ്രസ്ഥാനങ്ങളില്‍നിന്നുുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ശക്തവും സുസ്ഥിരവുമായ പഠന അന്തരീക്ഷം വികസിപ്പിക്കാനാകുന്നുണ്ട്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്തര്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍, ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി എന്നിവയുമായെല്ലാം സഹകരണം ശക്തിപ്പെടുത്താനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സുപ്രീംകമ്മിറ്റിയുടെ പദ്ധതികളില്‍ തൊഴിലാളികളുടെ ക്ഷേമത്തിന് മുന്‍ഗണന

അഫ്ഗാനിസ്താനില്‍ കുടിവെള്ള, ശുചിത്വ സേവനങ്ങളുമായി ക്യുആര്‍സിഎസ്