
ദോഹ: ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റും ഖത്തര്‍ ഇന്‍ കാസ് മുഖ്യരക്ഷാധികാരിയുമായിരുന്ന പത്മശ്രീ അഡ്വ. സികെ മേനോന്റെ സ്മരണാര്‍ത്ഥം ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുരസ്‌ക്കാരം നല്കുന്നു. ഖത്തറിലെ സാമൂഹ്യ പ്രതിബദ്ധയുള്ള മികച്ച ബിസിനസുകാരനും കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തകനുമാണ് എല്ലാ വര്‍ഷവും പുരസ്‌ക്കാരം നല്കുക. അഡ്വ. സി കെ മേനോന്റെ ഓര്‍മ്മകള്‍ ഖത്തറിലെ മലയാളി സമൂഹത്തില്‍ നിലനിര്‍ത്തുന്നതിനാണ് അവര്‍ഡിലൂടെ ഇന്‍കാസ് ലക്ഷ്യം വെക്കുന്നത്. ഐഐസിസിയില്‍ ചേര്‍ന്ന ഇന്‍കാസ് യോഗത്തില്‍ ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു.
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, കരീം അബ്ദുല്ല, ഹഫീസ് മുഹമ്മദ്, ഡേവിസ് ഇടശ്ശേരി, കമാല്‍ കല്ലതയില്‍, നെബു പി ജോയ്, അജയ് പിള്ള, കെ വി ബോബന്‍, പ്രദീപ് പിള്ള, മുനീര്‍ വെളിയങ്കോട്, ടി എച്ച് നാരായണന്‍, ബഷീര്‍ തുവാരിക്കല്‍ പ്രസംഗിച്ചു.