in

സീട്രേഡ് യൂറോപ്പ് 2019ല്‍ ഖത്തര്‍ പങ്കെടുത്തു

ഹാംബര്‍ഗില്‍ നടന്ന സീട്രേഡ് യൂറോപ്പ് 2019ലെ ഖത്തര്‍ പവലിയനില്‍ നിന്ന്‌

ദോഹ: ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടന്ന സീട്രേഡ് യൂറോപ്പ് 2019ല്‍ ഖത്തര്‍ പങ്കെടുത്തു. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. ഗതാഗത കമ്യൂണിക്കേഷന്‍ മന്ത്രാലയം, മവാനി ഖത്തര്‍, അല്‍തൗഫീഖ് ട്രാവല്‍സ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ അഡ്വഞ്ചേഴ്‌സ്, ഡിസ്‌കവര്‍ ഖത്തര്‍ എന്നിവയും സീട്രേഡ് യൂറോപ്പില്‍ പങ്കെടുത്തത്.

ക്യുഎന്‍ടിസിയുടെ ചീഫ് മാര്‍ക്കറ്റിങ് ആന്റ് പ്രമോഷന്‍ ഓഫീസര്‍ റാഷിദ് അല്‍ഖുറേസാണ് ഖത്തര്‍ സംഘത്തെ നയിച്ചത്. നിരവധി ഷിപ്പിങ് ഏജന്‍സികളുമായും രാജ്യാന്തര ക്രൂയിസ് ടൂറിസം മേഖലയിലെ പ്രമുഖ കമ്പനികളുമായും ഖത്തര്‍ സംഘം കൂടിക്കാഴ്ച നടത്തി. ക്രൂയിസ് ടൂറിസവുമായി ബന്ധപ്പെട്ട ഖത്തറിലെ പുതിയ സംഭവവികാസങ്ങളും മറ്റു പൊതുവായ കാര്യങ്ങളും ഇവരുമായി ചര്‍ച്ച ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോക അത്‌ലറ്റിക്‌സ്: വേദികളുടെ സൗകര്യങ്ങള്‍ അമീര്‍ സന്ദര്‍ശിച്ചു

ഉവൈസ് സര്‍മാദ് എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശിച്ചു