in

സീലൈനിലെ ശൈത്യകാല ക്ലിനിക്കില്‍ ലഭിച്ചത് 571 കോളുകള്‍

ദോഹ: സീലൈനില്‍ പ്രവര്‍ത്തിക്കുന്ന ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വാര്‍ഷിക ക്ലിനിക്ക് ക്യാമ്പിങ് സീസണ്‍ അവസാനിക്കുന്നതുവരെ തുടരും. ക്ലിനിക്ക് ക്യാമ്പേഴ്‌സിന് വലിയതോതില്‍ പ്രയോജനം ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നു മുതല്‍ ഈ ജനുവരി നാലുവരെയുള്ള കണക്കുകള്‍ പ്രകാരം നാഷണല്‍ കമാന്‍ഡ്് സെന്റര്‍ 999 എന്ന നമ്പരില്‍ 571 കോളുകളാണ് സ്വീകരിച്ചത്. സീലൈനില്‍ ആംബുലന്‍സ് സേവനം തേടിയാണ് ഈ കാലയളവില്‍ ഇത്രയധികം കോളുകള്‍ ലഭിച്ചത്.
എല്ലാ കോളുകളോടും സമയബന്ധിതമായി പ്രതികരിക്കുകയും ലോകനിലവാരത്തിലുള്ള ആരോഗ്യ പരിചരണം ഉറപ്പാക്കുകയും ചെയ്തു. ലഭിച്ച കോളുകളില്‍ 280 എണ്ണം പൊതുരോഗങ്ങളെക്കുറിച്ചുള്ളവയായിരുന്നു. കാര്‍, മോട്ടോര്‍സൈക്കിള്‍ അപകടങ്ങളില്‍പ്പെട്ട 142 രോഗികള്‍ക്ക് ചികിത്സ നല്‍കി.
പൊതുവായ 149 കേസുകള്‍ക്കും ക്ലിനിക്കിലേക്ക് ചികിത്സാസഹായം തേടി. സീലൈന്‍, ഖോര്‍ അല്‍ ഉദൈദ് എന്നീ മേഖലകളിലെ ജനങ്ങളുടെ ആരോഗ്യപരിചരണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ക്ലിനിക്കിലൂടെ സാധിക്കും. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് എച്ച്എംസി ക്ലിനിക്ക് തുറന്നത്. സീലൈന്‍ ബീച്ചിന് അഭിമുഖമായിട്ടാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
ബീച്ചിനും റിസോര്‍ട്ടിനും പള്ളിക്കും ഷോപ്പിങ് ഏരിയക്കും മറ്റു സേവനങ്ങള്‍ക്കും സമീപത്തായാണ് ക്ലിനിക്ക്. ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്‍പ്പടെ ഏറ്റവും മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനുമായാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും ക്ലിനിക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. ചെറിയ പരുക്കുകളും അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന് പര്യാപ്തമായ സൗകര്യങ്ങളുമുണ്ട്.
ഗുരുതര സാഹചര്യത്തിലോ ഗൗരവതരമായ അപകടങ്ങളോ ഉണ്ടായാല്‍ രോഗിയെ ആസ്പത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സിന്റെയും ലൈഫ്‌ഫൈറ്റ് ഹെലികോപ്ടറുകളുടെയും സേവനവും ഉറപ്പാക്കും.
അപകടങ്ങളിലും മറ്റും ഗുരുതരമായ പരിക്കേല്‍ക്കുകയോ മറ്റോ ചെയ്താല്‍ ലൈഫ് ഫൈറ്റ് ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കും. എല്ലാ അസുഖങ്ങളും അടിയന്തര കേസുകളും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ക്ലിനിക്കിലുണ്ട്. ആഴ്ചയില്‍ എല്ലാദിവസവും 24 മണിക്കൂറും ആംബുലന്‍സ് സര്‍വീസ് സേവനം ഉറപ്പാക്കും.
സ്റ്റാന്റേഡ് റെസ്‌പോണ്‍സ് വാഹനങ്ങളെയും 4-4 വാഹനങ്ങളെയും വിന്യസിക്കുന്നുണ്ട്. മണല്‍ പൊടിപ്രദേശങ്ങളില്‍നിന്നും രോഗികളെ ക്ലിനിക്കിലേക്കോ ആംബുലന്‍സിലേക്കോ ഹെലിപാഡിലേക്കോ എത്തിക്കുന്നതിന് ഇവയുടെ സേവനം ഉറപ്പാക്കും.
വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും ആറു ആംബുലന്‍സുകളുടെയും അഞ്ച് 4-4 വാഹനങ്ങളുടെയും സേവനമുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷാഘോഷങ്ങള്‍ക്ക് തുടക്കമായി

എറോസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു