in ,

സീലൈന്‍ പ്രദേശത്തെ അപകടങ്ങള്‍ കുറക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടരും

ജാബര്‍ മുഹമ്മദ് റാഷിദ് ഉദൈബ

ദോഹ: സീലൈന്‍ പ്രദേശത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചതായും പ്രദേശത്ത് എത്തുന്ന ചില യുവാക്കള്‍ അശ്രദ്ധമായ ഡ്രൈവിംഗ് തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാധ്യമ, ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ജാബര്‍ മുഹമ്മദ് റാഷിദ് ഉദൈബ പറഞ്ഞു.
ഇത്തരം അശ്രദ്ധമായ ഡ്രൈവിങ് അപകടങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമാകുന്നുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രിഫ്റ്റിംഗ്, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സീലൈന്‍ പ്രദേശത്ത് നടക്കുന്ന പ്രധാന നിമയ ലംഘനങ്ങളെന്നും ഉദൈബ പറഞ്ഞു.
ജനുവരി 17ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് 407 വാഹനങ്ങളാണ് മേഖലയില്‍ നിന്ന് പിടിച്ചെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് അയക്കാനാണ് തീരുമാനമെന്നും കേണല്‍ ഉദൈബ പറഞ്ഞു. സീലൈന്‍ പ്രദേശത്തെ ഡ്രൈവര്‍മാരുടെ അശ്രദ്ധമായ പെരുമാറ്റം ആത്മഹത്യാപരമാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം അപകട ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രദേശത്ത് വ്യാപകമായ അപകടങ്ങളുണ്ടെന്നാണ് ആളുകള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പതിവ് സന്ദര്‍ശനങ്ങളും ബോധവല്‍ക്കരണ കാമ്പയിനുകളും തുടരും.
സാഹസികരായ ചില വാഹനമോടിക്കുന്നവര്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നുണ്ട്. ഇത് സ്വീകാര്യമല്ല. വിവിധ ക്യാമ്പിംഗ് ഏരിയകളില്‍ ട്രാഫിക് പട്രോളിംഗ് ഉണ്ടെന്നും ജനങ്ങളുടെ ജീവിതവും സ്വത്തുക്കളും സംരക്ഷിക്കേണ്ടതിനാല്‍ ട്രാഫിക് വകുപ്പ്് ശകത്മായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിരവധി അശ്രദ്ധരായ െ്രെഡവര്‍മാരെ പിടികൂടികൂടുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം; ഫലസ്തീന് ഖത്തര്‍ ചാരിറ്റിയുടെ സഹായം

ക്യുഎഫ് ആഗോള പങ്കാളികളുമായി ശൈഖ ഹിന്ദ് കൂടിക്കാഴ്ച നടത്തി