in ,

സുഡാനിലെ വെള്ളപ്പൊക്കബാധിത മേഖലകളില്‍ സഹായവുമായി ക്യുആര്‍സിഎസ്

സുഡാനില്‍ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തന, അടിയന്തരസഹായ ഇടപെടല്‍ നടത്തുന്ന ക്യുആര്‍സിഎസ് ടീം

ദോഹ: സുഡാനിലെ വിവിധ ഭാഗങ്ങളിലുള്ള കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം നേരിടുന്നവര്‍ക്ക് അടിയന്തരസഹായവുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്).

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ബഹ്‌രി പ്രദേശത്തെ നാശനഷ്ടങ്ങള്‍ തിരിച്ചറിയുന്നതിനായി ക്യുആര്‍സിഎസിന്റെ സുഡാനിലെ പ്രതിനിധിസംഘം ഫീല്‍ഡ് വിലയിരുത്തല്‍ നടത്തി. സുഡാനീസ് റെഡ്ക്രസന്റ് സൊസൈറ്റി ടീമുമായി ചേര്‍ന്ന് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ച വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു.

നദീജലത്തിന്റെ കുത്തൊഴുക്കിനെത്തുടര്‍ന്ന് ഈ മേഖലയില്‍ ഒരു മണല്‍ നിര്‍മിത അണക്കെട്ട് ഒഴുകിപ്പോയി. ഇപ്പോള്‍ 0.5- 1 മീറ്റര്‍ ഉയരത്തിലാണ് ഇവിടെ നദീജലം കരകവിഞ്ഞൊഴുകുന്നത്. ഇവിടത്തെ ജനങ്ങളെ സര്‍ക്കാരും അനുബന്ധ അതോറിറ്റികളും ചേര്‍ന്ന് ഉയര്‍ന്ന പ്രദേശത്തേക്കു മാറ്റി.

സ്ഥിതിഗതികള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഉടനടി പ്രതികരിക്കുന്നതിനുമായി ക്യുആര്‍സിഎസ് ദുരന്ത വിവര മാനേജ്‌മെന്റ് സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. രാജ്യാന്തര മാനുഷിക കാരുണ്യ സംഘടനകളുമായും ക്യുആര്‍സിഎസ് ആശയവിനിമയം നടത്തുന്നുണ്ട്. സുഡാനിലെ സാഹചര്യങ്ങള്‍ ക്യുആര്‍സിഎസ് സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

മറ്റു രാജ്യാന്തര പങ്കാളികളുടെ സഹകരണത്തോടെ സാധ്യമായ വേഗത്തില്‍ അടിയന്തര ഇടപടെലുകള്‍ നടത്തുന്നതിനായി ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ നിരവധിആരോഗ്യസൗകര്യങ്ങള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവയെല്ലാം തകര്‍ന്നിരുന്നു. ടോയ്‌ലറ്റുകള്‍ തകര്‍ന്നത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും. ഇക്കാര്യത്തിലൊക്കെ ക്യുആര്‍സിഎസ് ഇടപെടലുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അഫ്ഗാനിസ്താനില്‍ കുടിവെള്ള, ശുചിത്വ സേവനങ്ങളുമായി ക്യുആര്‍സിഎസ്

പ്രമേഹം നിയന്ത്രിക്കുന്ന പുതിയ മരുന്ന് വികസിപ്പിക്കുന്നതിന് കരാര്‍