
ദോഹ: അല്‍ബഹര്‍ പാലസില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സുപ്രീംകൗണ്‍സില്‍ ഫോര്‍ എക്കണോമിക് അഫയേഴ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് യോഗത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു. അമീറാണ് സുപ്രീംകമ്മിറ്റിയുടെയും ചെയര്മാന്.
ഈ വര്‍ഷത്തെ രണ്ടാമത് യോഗമായിരുന്നു ഇത്. ഡെപ്യൂട്ടി അമീറും കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, എക്സിക്യുട്ടീവ് അംഗമായ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ഏജന്‍സി രൂപീകരണത്തിന് കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് ഏജന്‍സിക്കുള്ളത്. വ്യവസായ,ലോജിസ്റ്റിക് മേഖലയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട അവതരണം കൗണ്‍സില്‍ വിലയിരുത്തി. ഊര്‍ജ, നിക്ഷേപ മേഖലകളിലെ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.