in ,

സുഹൈല്‍ ഷിപ്പിങ് രണ്ടു മോഡേണ്‍ വെസ്സലുകള്‍ കൂടി വാങ്ങുന്നു

suhail shipping

ദോഹ: ഡ്രൈ ബള്‍ക്ക് കാര്‍ഗോ ഗതാഗതത്തിനായി രണ്ടു മോഡേണ്‍ വെസ്സലുകള്‍ കൂടി വാങ്ങുന്നതിനായി സുഹൈല്‍ ഷിപ്പിങ് കമ്പനി കരാറില്‍ ഒപ്പുവച്ചു. ഗോതമ്പ്, ധാന്യം, സോയാബീന്‍, കല്‍ക്കരി, ഇരുമ്പയിര്, സിമന്റ് ക്ലിക്കര്‍, ഗാബ്രോ, ധാതുക്കള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഗതാഗതത്തിനായാണ് രണ്ടു മോഡേണ്‍ ഡ്രൈ ബള്‍ക്ക് ക്യാരിയറുകള്‍ കൂടി വാങ്ങുന്നത്. ഇതിനായി 75 മില്യണ്‍ റിയാലിന്റെ കരാറിലാണ് കമ്പനി ഏര്‍പ്പെട്ടത്.

സുഹൈല്‍ ഷിപ്പിങ് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഖലീഫ അല്‍സാദയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു കപ്പലുകളില്‍ ആദ്യത്തേത് സുഹൈല്‍ അല്‍റയ്യാന്‍ അടുത്ത മാസം ആദ്യപകുതിയ്ക്കുള്ളിലും സുഹൈല്‍ അല്‍ദുഖാന്‍ രണ്ടും പകുതിയിലും ലഭിക്കും. ഈ രണ്ടു കപ്പലുകള്‍ കൂടി എത്തുന്നതോടെ കമ്പനിയുടെ കപ്പലുകളുടെ എണ്ണം ഏഴായി ഉയരും.

4,83,522 മെട്രിക് ടണ്ണാണ് ശേഷി. ഡ്രൈ ബള്‍ക്ക് കാര്‍ഗോ ഗതാഗതത്തില്‍ കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കാനും വരുമാനം ഉയര്‍ത്താനും ഇതിലൂടെ സാധിക്കുമെന്ന് അല്‍സദ പറഞ്ഞു. കമ്പനിക്ക് ഇതുവരെ ആഗോളതലത്തില്‍ നാല്‍പ്പത് ലക്ഷം മെട്രിക് ടണ്‍ ബള്‍ക്ക് കാര്‍ഗോയുടെ ഗതാഗതം പൂര്‍ത്തിയാക്കാനായിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജപ്പാന്‍ വ്യോമതാവളം പ്രതിരോധമന്ത്രി സന്ദര്‍ശിച്ചു

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒന്‍പതാമത് ഷോറൂം എസ്ദാന്‍ ഒയാസിസില്‍ തുറന്നു