
ദോഹ: സൂഖ് വാഖിഫില്‍ തുടരുന്ന രാജ്യാന്തര ഈത്തപ്പഴ ഫെസ്റ്റിവല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക, ഗവേഷണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൂഖ് വാഖിഫ് മാനേജ്മെന്റിന്റെ പങ്കാളിത്തത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രാദേശിക, രാജ്യാന്തര ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനം കാണുന്നതിനും ഈത്തപ്പഴങ്ങള്‍ വാങ്ങുന്നതിനുമായി ദിവസവും നൂറുകണക്കിന് പേരാണ് സൂഖ് വാഖിഫിലെത്തുന്നത്.
പ്രദര്‍ശനത്തിന്റെ ഒന്നാംദിനത്തില്തന്നെ ആദ്യനാലുമണിക്കൂറുകളില് 17,052 കിലോഗ്രാം ഈത്തപ്പഴങ്ങള്‍ വിറ്റുപോയി. സ്വദേശികള്‍, പ്രവാസികള്‍, വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ നിരവധിപേരാണ് ഓരോദിവസവും സന്ദര്‍ശിക്കാനെത്തുന്നത്. ശനിയാഴ്ചകളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്തുവരെയും ഞായറാഴ്ച മുതല്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്പതുവരെയുമായിരിക്കും പ്രവേശനം. മേയ് നാലു വരെ നീളുന്ന ഫെസ്റ്റിവല്‍ കാഴ്ചയുടെ വ്യത്യസ്തയ്ക്കൊപ്പം രുചിയുടെ വൈവിധ്യവും സമ്മാനിക്കും.

വ്യത്യസ്തയിനം ഈത്തപ്പഴങ്ങളുടെ ശേഖരമാണ് ഫെസ്റ്റിവലിന്റെ സവിശേഷത. റമദാനു മുന്നോടിയായാണ് ഇത്തരമൊരു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈത്തപ്പഴം, ഈത്തപ്പഴ ഉത്പന്നങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്കുന്ന പ്രാദേശിക- രാജ്യാന്തര കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തമുണ്ട്. പ്രാദേശിക ഫാമുകള്‍, ഹസ്സാദ് കമ്പനി എന്നിവയും പങ്കെടുക്കുന്നു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം പരിപാലിക്കുന്നതിന്റെ ഭാഗമായും സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്നതും ഫെസ്റ്റിവലിന്റെ ലക്ഷ്യം. 150 ദേശീയ, വിദേശ പ്രദര്‍ശകര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു. 89 പ്രാദേശിക കമ്പനികളുടെയുംം 58 വിദേശകമ്പനികളുടെയും പങ്കാളിത്തമുണ്ട്. 148 പവലിയനുകള്‍ അടങ്ങിയ വിശാലമായ ടെന്റാണ് സൂഖ് വാഖിഫില്‍ സജ്ജമാക്കിയിരിക്കുന്നത്.