in ,

സൂഖ് വാഖിഫ് ഈത്തപ്പഴ മേള: വില്‍പ്പന 100 ടണ്ണിലധികമായി

ദോഹ: നാലാമത് സൂഖ് വാഖിഫ് ഈത്തപ്പഴ മേളയില്‍ വില്‍പ്പന 100 ടണ്ണിലധികമായി. ആദ്യ എട്ടു ദിവസത്തിനുള്ളിലാണ് ഇത്രയധികം ഈത്തപ്പഴങ്ങള്‍ വിറ്റുപോയത്. ഏഴാം ദിവസം വില്‍പ്പന 92 ടണ്ണിലേക്കെത്തിയിരുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 30,100 പേരാണ് മേള സന്ദര്‍ശിച്ചത്. ചൊവ്വാഴ്ച മാത്രം 11,864 കിലോഗ്രാം ഈത്തപ്പഴങ്ങളാണ് വിറ്റുപോയത്. ഇതോടെ വില്‍പ്പന 100.45 ടണ്ണിലേക്കെത്തി.

ആഗസ്ത് മൂന്നുവരെയാണ് സൂഖ് വാഖിഫ് ഈത്തപ്പഴ മേള. സൂഖ് വാഖിഫിലെ അല്‍അഹമ്മദ് സ്‌ക്വയറില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെയാണ് മേള. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെയും സൂഖ് വാഖിഫിന്റെയും നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

അല്‍ഖലാസ്, അല്‍ശിഷി, അല്‍ഖനീസി, അല്‍ബര്‍ഹി, അല്‍ഇറാഖി, അല്‍സിലിജി, അല്‍സഖായി, നാബിത് സെയ്ഫ്, അല്‍ലുലു, അല്‍റസീസിഎന്നിവയുള്‍പ്പടെ വിവിധതരം ഈത്തപ്പഴങ്ങളാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. ഫെസ്റ്റിവലിലാകെ 250ലധികം ടണ്ണിന്റെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ ഇസ്‌ലാമിക് യൂത്ത് ഫോറത്തിലെ മികച്ച പ്രതിനിധികളെ പ്രഖ്യാപിച്ചു

ഏഷ്യന്‍ വോളിബോള്‍: ഖത്തര്‍ ടീം ചൈനയില്‍ പരിശീലനത്തില്‍