in ,

സൂഖ് വാഖിഫ് ഈത്തപ്പഴ മേള: ആറുദിവസത്തില്‍ വിറ്റത് 79 ടണ്‍

സൂഖ് വാഖിഫില്‍ തുടരുന്ന നാലാമത് ഈത്തപ്പഴ മേളയില്‍ നിന്ന്

ദോഹ: നാലാമത് സൂഖ് വാഖിഫ് ഈത്തപ്പഴ മേളയില്‍ വില്‍പ്പന വര്‍ധിക്കുന്നു. ആദ്യ ആറു ദിവസത്തിനുള്ളില്‍ 79 ടണ്‍ ഈത്തപ്പഴങ്ങളാണ് വിറ്റുപോയത്. അഞ്ചാം ദിവസം വില്‍പ്പന 62 ടണ്ണിലേക്കെത്തിയിരുന്നു. മേളയില്‍ ആദ്യ രണ്ടു ദിനങ്ങളിലായി 21 ടണ്‍ ഈത്തപ്പഴങ്ങളാണ് വില്‍പ്പന നടത്തിയത്. ആദ്യദിനത്തില്‍ 10.7 ടണ്‍ ഈത്തപ്പഴങ്ങളാണ് വിറ്റുപോയത്.

വ്യാഴാഴ്ച ഈത്തപ്പഴങ്ങളുടെ വില്‍പ്പന 21,000 കിലോഗ്രാം കടന്നിരുന്നു. അഞ്ചാംദിനത്തില്‍ വില്‍പ്പന 62,000 കിലോയിലധികമായി. ആറാംദിനത്തില്‍ വില്‍പ്പന 79,000 കിലോയിലേക്കെത്തി. ആദ്യദിവസമായ ചൊവ്വാഴ്ച 10,725 കിലോയും ബുധനാഴ്ച 10,953 കിലോഗ്രാമുമാണ് വിറ്റുപോയത്. വ്യാഴാഴ്ച 12,932 കിലോഗ്രാമും വെള്ളിയാഴ്ച 12,795 കിലോഗ്രാമുമാണ് വിറ്റുപോയത്. ശനിയാഴ്ച മാത്രം 15,532 കിലോ ഈത്തപ്പഴങ്ങള്‍ വിറ്റുപോയി.

ഞായറാഴ്ച മാത്രം 16,000 കിലോ ഈത്തപ്പഴങ്ങളാണ് വിറ്റുപോയത്.
ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 24,200 പേര്‍ മേള സന്ദര്‍ശിച്ചുകഴിഞ്ഞു. ശനിയാഴ്ചവരെ സന്ദര്‍ശകരുടെ എണ്ണം 19,700 ആയിരുന്നു. ആദ്യദിനം 2500 പേരാണ് മേള സന്ദര്‍ശിക്കാനെത്തിയതെങ്കില്‍ രണ്ടാംദിനത്തില്‍ 2900 പേരാണ് മേള സന്ദര്‍ശിച്ചത്. വാരാന്ത്യങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് അനുഭവപ്പെട്ടത്.

വ്യാഴാഴ്ച 3500 പേരും വെള്ളിയാഴ്ച 5000 പേരുമാണ് മേള സന്ദര്‍ശിച്ചത്. ശനിയാഴ്ച മാത്രം 5800 പേര്‍ മേള സന്ദര്‍ശിച്ചു. ഞായറാഴ്ച 4500 പേരാണ് സന്ദര്‍ശിച്ചത്. ആഗസ്ത് മൂന്നുവരെയാണ് സൂഖ് വാഖിഫ് ഈത്തപ്പഴ മേള. സൂഖ് വാഖിഫിലെ അല്‍അഹമ്മദ് സ്‌ക്വയറില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെയാണ് മേള.

മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെയും സൂഖ് വാഖിഫിന്റെയും നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. അല്‍ഖലാസ്, അല്‍ശിഷി, അല്‍ഖനീസി, അല്‍ബര്‍ഹി, അല്‍ഇറാഖി, അല്‍സിലിജി, അല്‍സഖായി, നാബിത് സെയ്ഫ്, അല്‍ലുലു, അല്‍റസീസിഎന്നിവയുള്‍പ്പടെ വിവിധതരം ഈത്തപ്പഴങ്ങളാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.

ഫെസ്റ്റിവലിലാകെ 250ലധികം ടണ്ണിന്റെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം 205 ടണ്ണിലധികം ഈത്തപ്പഴങ്ങളാണ് വിറ്റുപോയത്, 1.07 മില്യണിലധികം ഖത്തര്‍ റിയാലിന്റെ വില്‍പ്പനയാണ് നടന്നത്. 54,000 പേരാണ് മേള സന്ദര്‍ശിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈദുല്‍അദ്ഹ: ടെയ്‌ലറിങ് ഷോപ്പുകളില്‍ തിരക്ക് വര്‍ധിക്കുന്നു

ഫുവൈരിത്ത് ബീച്ച് ആഗസ്ത് ഒന്നു മുതല്‍ വീണ്ടും തുറക്കും