
ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സൂഖ് അല്‍ഹരാജില്‍ പരിശോധനാ കാമ്പയിന്‍ നടത്തി. ആഭ്യന്തരമന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനാ കാമ്പയിന്‍. കാമ്പയിന്റെ ഭാഗമായി വഴിവാണിഭക്കാര്‍ നടത്തിയ 104 നിയമലംഘനങ്ങള്‍ പിടികൂടി.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പും ദോഹ മുനിസിപ്പാലിറ്റിയുടെ പൊതുനിയന്ത്രണ വകുപ്പും കാമ്പയിനില്‍ പങ്കാളികളായി. കണ്ടെത്തിയ നിയമലംഘനങ്ങള്‍ നീക്കം ചെയ്തു.