in

സൂപ്പര്‍ പെട്രോള്‍ വിലയില്‍ കുറവ്, ഡീസല്‍ വില വര്‍ധിച്ചു

ദോഹ: ഫെബ്രുവരിയിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. സൂപ്പര്‍ പെട്രോളിന്റെ വിലയില്‍ ജനുവരിയെ അപേക്ഷിച്ച് അഞ്ചു ദിര്‍ഹമിന്റെ കുറവുണ്ടാകും.
പ്രീമിയം പെട്രോളിന്റെ വിലയില്‍ മാറ്റമില്ല. ഡീസല്‍ വിലയില്‍ അഞ്ചു ദിര്‍ഹമിന്റെ വര്‍ധനവുണ്ടാകും. ഇന്നു മുതല്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് കഴിഞ്ഞ മാസത്തെ അതേവിലയായ 1.75 റിയാല്‍ തുടരും. കഴിഞ്ഞ ഡിസംബറിലും പ്രീമിയം പെട്രോളിന് ഇതേവിലയായിരുന്നു. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.85 റിയാലും ഡീസലിനു 1.90 റിയാലുമാണ് ഫെബ്രുവരിയിലെ വില. ജനുവരിയില്‍ സൂപ്പര്‍ പെട്രോളിന് 1.90 റിയാലും ഡീസലിന് 1.85 റിയാലുമായിരുന്നു വില. ഡീസലിന്റെ വിലയില്‍ കഴിഞ്ഞ അഞ്ചുമാസത്തിനിടെ മാറ്റമുണ്ടായിരുന്നില്ല. പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്.
2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില. ഈ കാലയളവില്‍ പ്രീമിയം പെട്രോളിന്റെയും സൂപ്പറിന്റെയും വിലയില്‍ 55 ദിര്‍ഹമിന്റെയും ഡീസലിന്റെ വിലയില്‍ 50 ദിര്‍ഹമിന്റെയും വര്‍ധനവാണുണ്ടായത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സിനിമയില്‍ പശുവിനെ കാണിക്കുന്നതു പോലും പ്രശ്‌നമാകുന്ന കാലം: അടൂര്‍

സിദ്ര മെഡിസിനില്‍ വനിതകള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍