
ദോഹ: ലൈറ്റിങ്സ്, ഇലക്ട്രിക്കല്‍ രംഗത്തെ പ്രശസ്തരായ ‘സെലക്സ്’ കമ്പനി ഖത്തറില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കമ്പനിയുടെ 25ാം വാര്‍ഷികം പേള്‍ ഖത്തറിലെ മാഴ്സ മലാസ് കെമ്പന്‍സ്കി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആഘോഷിച്ചു. കമ്പനിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
ഉപഭോക്താക്കള്‍ക്ക് എല്ലാതരത്തിലും മെച്ചെപ്പട്ട ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സെലക്സ് ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ നൗഷാദ് അബ്ദുറഹ്മാന് പറഞ്ഞു. പുതുമയിലേക്കുള്ള അന്വേഷണം, ഗുണനിലവാരം, എല്ലാവരിലേക്കും എത്തുക എന്നീ മൂന്ന് കാര്യങ്ങളില്‍ ഊന്നിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. മികച്ച ലൈറ്റിനിങ്-ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളാണ് സെലക്സിന്റേത്.
എല്ലാവര്ക്കും താങ്ങാവുന്ന വിലയില്‍ ഗുണമേന്മയില് വിട്ടുവീഴ് ചയില്ലാതെയാണ് ഉത്പന്നങ്ങള്‍ ജനങ്ങളിലെത്തുന്നതെന്നും നൗഷാദ് പറഞ്ഞു. വാര്‍ഷികാഘോഷചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, സെലക്സ് ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, വിതരണക്കാര്‍ എന്നിവര്‍ പെങ്കടുത്തു. ജനറല്‍മാനേജര്‍ ഷമീര്‍ യൂസുഫ്, മാനേജിങ് ഡയറക്ടര്‍ നൗഷാദ് അബ്ദുറഹ്മാന്, സ്ട്രാറ്റജിക് ബിസിനസ് പാര്‍ട്ണര്‍ അരവിന്ദ് ശങ്കര്‍, ഹെഡ് കണ്‍സള്‍ട്ടന്റ് നിധിന് വിജയന് എന്നിവര്‍ ഇതുസംബന്ധിച്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.