in ,

സേട്ട് സാഹിബ് അനുസ്മരണവും ഇഫ്താര്‍ മീറ്റും

ദോഹ: ഖത്തര്‍ ഐ.എം.സി.സി കോഴിക്കോട്, കാസര്‍കോട് ജില്ലാ കമ്മറ്റികള്‍ സംയുക്തമായി ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു.

റഫീഖ് അഴിയൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളി സമാജത്തില്‍ നടന്ന പരിപാടിയില്‍  ഖത്തറിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷംസീര്‍ അരിക്കുളം (സംസ്‌കൃതി) ഇബ്‌റു ഇബ്രാഹിം(യുവ കലാ സാഹിതി) ഖലീല്‍ ( യൂനിറ്റി) അഷ്‌റഫ് പയ്യോളി(ഐ.സി.എഫ്) സുഹൈല്‍ കുറ്റിയാടി(ആര്‍.എസ്.സി) കരിം തിണ്ടലം(പി.സി.എഫ്) സംസാരിച്ചു. ടി.ടി നൗഷീര്‍ ഇഫ്താര്‍ സന്ദേശം കൈമാറി. ജാബിര്‍ ബേപ്പൂര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ മേപ്പയ്യൂര്‍ സ്വാഗതവും കബീര്‍ മുസ്തഫ നന്ദിയും പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നന്മയുടെ രാഷ്ട്രീയം മുറുകെപിടിക്കുക: കെഎംസിസി സൗത്ത് സോണ്‍

സഊദി വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന ആശ്ചര്യകരം: അല്‍ഖാതിര്‍