in ,

സൈനിക കോളേജിന്റെ മംഗോളിയയിലെ പരിശീലനം പൂര്‍ത്തിയായി

മംഗോളിയയിലെ പരിശീലനത്തില്‍ പങ്കെടുത്ത അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളേജിലെ കേഡറ്റുമാര്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍

ദോഹ: അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളേജിന്റെ മംഗോളിയയിലെ സൈനിക പരിശീലന അഭ്യാസ പ്രകടനം പൂര്‍ത്തിയായി. മംഗോളിയന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലനം രണ്ടാഴ്ച നീണ്ടു. കോളേജിലെ 210 ഓഫീസര്‍ കേഡറ്റുമാരാണ് പങ്കെടുത്തത്. നിര്‍ണായക തീരുമാനം അഭ്യാസം(15) എന്ന പേരിലായിരുന്നു പരിശീലനം.

അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളേജ് വിദ്യാര്‍ഥികളുടെ പരിശീലനനിലവാരം ഉയര്‍ത്തുന്നതിനും കൂടുതല്‍ അനുഭവസമ്പന്നരാക്കുന്നതിനുമായി കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ സ്വഭാവം എന്നിവ കണക്കിലെടുത്ത് വ്യത്യസ്ത പരിതസ്ഥിതികളില്‍ പരിശീലനം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പരിശീലന അഭ്യാസ പ്രകടനത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ മേജര്‍ ഗാനിം യൂസുഫ് അല്‍കാബി പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് മംഗോളിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പരിശീലനം കേഡറ്റുകള്‍ക്ക് വലിയതോതില്‍ പ്രയോജനകരമായതായി മേജര്‍ അല്‍കാബി പറഞ്ഞു.

പ്രതിരോധ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ ഇത്തരം പരിശീലനങ്ങള്‍ സുപ്രധാനമാണെന്നും പരിശീലനം കൂടുതല്‍ കഠിനമാകുമ്പോള്‍ മികച്ച ഫലങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലന അഭ്യാസത്തിന്റെ സമാപനചടങ്ങില്‍ ഖത്തറിലെയും മംഗോളിയയിലെയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹാന്‍ഡ്‌ബോള്‍ ഒളിമ്പിക്‌സ് യോഗ്യത: ഖത്തര്‍- ഇന്ത്യ മത്സരം ഒക്ടോബറില്‍

ഖത്തറിന്റെ വരുമാനം 27.3% ഉയര്‍ന്ന് 207.9 ബില്യണ്‍ റിയാല്‍