in ,

സൈനിക, സുരക്ഷാ സഖ്യങ്ങളില്‍ നിക്ഷേപം തുടരുമെന്ന് അമീര്‍

അത്താഴ വിരുന്നില്‍ അമീറും യുഎസ് പ്രസിഡന്റും പങ്കെടുത്തു

യുഎസ് ട്രഷറി സെക്രട്ടറി ഒരുക്കിയ അത്താഴവിരുന്നില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സംസാരിക്കുന്നു

ദോഹ: അമേരിക്കയുമായി സൈനിക, സുരക്ഷാ സഖ്യങ്ങളില്‍ അടുത്ത നിക്ഷേപം നടത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധത തുടരുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിങ്ടണില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുഷീന്‍ ഒരുക്കിയ അത്താഴവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തിത്വങ്ങളും അത്താഴവിരുന്നില്‍ പങ്കെടുത്തു. രണ്ടു സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാന ഉഭയകക്ഷി സംവാദത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തില്‍ അടുത്തിടെ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. വാഷിങ്ടണ്‍ ഡിസിയില്‍ പ്രസിഡന്റ് ട്രംപിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വീണ്ടും ഒത്തുചേരാന്‍ കഴിയുന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.

തന്റെ യുഎസ് സന്ദര്‍ശനം ഇരുകൂട്ടരും പങ്കിടുന്ന ആശയങ്ങള്‍ ഊട്ടിയുറപ്പിക്കും. ഈ ശക്തമായ സാമ്പത്തിക പങ്കാളിത്തം ആഘോഷിക്കാന്‍ ഈ രാത്രി തങ്ങളിവിടെയുണ്ടെന്നും അമീര്‍ പറഞ്ഞു. നമ്മുടെ രാജ്യങ്ങള്‍ മാനവ മൂലധനത്തോടുള്ള പ്രതിബദ്ധത പങ്കുവെയ്ക്കുന്നു. അറിവ് അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, തുറന്ന സമീപനം, എല്ലാവര്‍ക്കും അവസരം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു.

അമീറും ഡോണള്‍ഡ് ട്രംപും അത്താഴ വിരുന്നില്‍ പങ്കെടുത്തപ്പോള്‍

നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ വിശ്വാസങ്ങള്‍ പങ്കുവയ്ക്കാത്ത ചിലര്‍ എന്റെ മേഖലയിലുണ്ട്. ഇന്നത്തെ ലോകത്ത് ചില സമയങ്ങളില്‍ ആവശ്യമായ പങ്കാളികളുമായി സഖ്യമുണ്ടാക്കേണ്ടതുണ്ട്. ചില സഖ്യകക്ഷികള്‍ യഥാര്‍ഥത്തില്‍ സുഹൃത്തുക്കളല്ല. എന്നാല്‍ അമേരിക്കയും ഖത്തറും പങ്കാളികളും സഖ്യകക്ഷികളും സുഹൃത്തുക്കളുമാണ്- അമീര്‍ പറഞ്ഞു.

കൂടുതല്‍ സമാധാനപരവും സുരക്ഷിതവുമായ ഒരു ലോകം ഉറപ്പാക്കുന്നതിന് ഭീകരയെയും അതിന്റെ ധനസഹായത്തെയും വേരോടെ പിഴുതുമാറ്റാന്‍ ഖത്തറും യുഎസും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. സൈനിക സുരക്ഷാ സഖ്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധത തങ്ങള്‍ തുടരുന്നു.

യുഎസ് സൈനികരെയും അവരുടെ കുടുംബങ്ങളെയും ഉള്‍ക്കൊള്ളുന്നതിനായി അല്‍ഉദൈദ് എയര്‍ബേസ് വികസിപ്പിക്കുകയാണ്. മുതിര്‍ന്നവരെ സഹായിക്കുന്നതിനായി ബോബ്‌വൂഡ്‌റഫ് ഫൗണ്ടേഷനെപോലെയുള്ള ചാരിറ്റികളുമായും പങ്കാളിത്തത്തിലേര്‍പ്പെടുന്നുണ്ട്.

വിശാലമായ മേഖലയിലെ ഞങ്ങളുടെ രാഷ്ട്രീയ സഹകരണം സ്ഥിരത സൃഷ്ടിക്കും. അതിലൂടെ സാമ്പത്തികവികസനം തഴച്ചുവളരും- അമീര്‍ ചൂണ്ടിക്കാട്ടി. പൊതുഅഭിവൃദ്ധി വര്‍ധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും യോജിച്ച് കൂടുതല്‍ നിക്ഷേപഅവസരങ്ങള്‍ തേടുന്നത് തുടരും. മിഡില്‍ഈസ്റ്റില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഖത്തര്‍. അമേരിക്കന്‍ കമ്പനികള്‍ ഖത്തറിന്റെ വിജയത്തിന്റെയും വികസനത്തിന്റെയും അമൂല്യമായ ഭാഗമാണ്. എണ്ണയിലും വാതകത്തിലും വൈദഗ്ദ്ധ്യവും വിഭവങ്ങളും കൈമാറ്റം ചെയ്തതിന്റെ നീണ്ട ചരിത്രം ഇരുരാജ്യങ്ങള്‍ക്കുമുണ്ട്- അമീര്‍ പറഞ്ഞു.

ഖത്തര്‍, അമേരിക്ക പങ്കാളിത്തം നിരവധി ഊര്‍ജേതര മേഖലകളിലേക്കും വളരുകയാണ്. അതിലൊന്നാണ് ആവേശകരമായ ലോകകപ്പുകള്‍. 2022ല്‍ ഖത്തറും 2026ല്‍ യുഎസുമാണ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ഈ വര്‍ഷം പരസ്പര സാമ്പത്തിക പങ്കാളിത്തം 185 ബില്യണ്‍ ഡോളറാണ്. ഇതിനകം അര ദശലക്ഷത്തിലധികം അമേരിക്കന്‍ തൊഴിലുകള്‍ സൃഷ്ടിക്കാനായി. ഖത്തറിന്റെ ഇറക്കുമതിയുടെ ഒന്നാം നമ്പര്‍ ഉറവിടമാണ് ഖത്തര്‍. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരക്കമ്മി അമേരിക്കയ്്ക്ക് അനുകൂലമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മേഖലയിലെ പിരിമുറുക്കം കുറയ്ക്കാന്‍ യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് അമീര്‍

അമേരിക്കയിലെ ഖത്തറിന്റെ നിക്ഷേപം വിലമതിക്കുന്നു: ഡോണള്‍ഡ് ട്രംപ്