in ,

സൈന്‍ മുഅല്ലിം ജോബ് സെര്‍ച്ചിങ് ആപ് പ്രകാശനം ചെയ്തു


സൈന്‍ മുഅല്ലിം ജോബ് സെര്‍ച്ചിങ് അപ്ലിക്കേഷന്‍  സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്നു

ദോഹ: സൈന്‍ മുഅല്ലിം ജോബ് സെര്‍ച്ചിങ് അപ്ലിക്കേഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. പ്രബോധന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കാസര്‍കോട്് ജില്ലാ എസ്.കെ.എസ്.എസ്.എഫ്് കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു.

ഖത്തര്‍ കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി പുറത്തിറക്കിയ അപ്ലിക്കേഷന്‍ മത സ്ഥാപനങ്ങളില്‍ ജോലി  അന്വേഷിക്കുന്ന മുഅല്ലിമീങ്ങള്‍ക്കും പള്ളി മദ്‌റസകളിലേക്ക് മത ബിരുദധാരികളെ തേടുന്ന മഹല്ല് സ്ഥാപന നേതൃത്വത്തിനും ഒരുപോലെ ഉപകരിക്കുന്ന വിധത്തിലാണ്  രൂപ കല്‍പന ചെയ്തിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ാൗമഹഹശാ ഷീയ ലെമൃരവ എന്ന് ടൈപ്പ് ചെയ്താല്‍ അപ്ലിക്കോഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മദീന ഖലീഫ മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജാവിദ് ഹുദവി  അധ്യക്ഷത വഹിച്ചു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും ഫരീദ് റഹ്മാനി  മുഖ്യപ്രഭാഷണവും നടത്തി. ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്,ബാദുഷ തങ്ങള്‍, ഫൈസല്‍ വാഫി, ഫദലു സാദാത് നിസാമി, ഹാരിസ് ഏരിയാല്‍, നാസര്‍ കൈതക്കാട്, കെ എസ് അബ്ദുല്ല, റഫീഖ് മാങ്ങാട്, മുഹമ്മദ് ബായാര്‍ എന്നിവര്‍ സംസാരിച്ചു. റഫീഖ് റഹ്മാനി സ്വാഗതവും മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വാണിമേല്‍ പ്രവാസി ഫോറം ഇഫ്താര്‍ സംഗമം

ഐക്യത്തിന്റെ സന്ദേശവുമായി യൂണിറ്റി സമൂഹ ഇഫ്താര്‍ സംഗമം