
ദോഹ: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ കഴിഞ്ഞദിവസം നടന്ന ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു. ബോംബിങില്‍ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉദ്ദേശലക്ഷ്യങ്ങളും കാരണങ്ങളും എന്തുതന്നെയായാലും എല്ലാത്തരം ആക്രമണങ്ങളെയും ഭീകരതയെയും തള്ളിക്കളയുന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. ആക്രമണത്തിനിരകളായവരുടെ കുടുംബങ്ങള്‍ക്കും സൊമാലി സര്‍ക്കാരിനും ജനതക്കും ഖത്തറിന്റെ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
നൈജീരിയയിലെ ബോര്‍ണോ സ്‌റ്റേറ്റില്‍ ബന്ദികളെ കൊലപ്പെടുത്തിയതിനെയും ഖത്തര്‍ ശക്തമായി അപലപിച്ചു. ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു.