in ,

സ്തനാര്‍ബുദ ബോധവത്കരണം: സാമൂഹിക നടത്തം സംഘടിപ്പിച്ചു

ഖത്തര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധവത്കരണ പരിപാടിയില്‍ നിന്ന്

ദോഹ: സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന്‍ കമ്യൂണിറ്റി വാക്ക് സംഘടിപ്പിച്ചു. എജ്യുക്കേഷന്‍ സിറ്റിയിലെ ഓക്‌സിജന്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. നേരത്തെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദത്തില്‍ നിന്നും പെട്ടന്ന് സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന അറിവ് പകര്‍ന്നും ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിയുമായിരുന്നു പരിപാടി. സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു കമ്മ്യൂണിറ്റി വാക്ക്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്നത് സന്തോഷം നല്‍കുന്നകാര്യമാണെന്നും കുടുംബങ്ങളും സാമൂഹിക സംഘടനാ അംഗങ്ങളും ക്യുഎഫ് വിദ്യാര്‍ഥികളും വലിയ തോതില്‍ ഒക്‌സിജന്‍ പാര്‍ക്കില്‍ നടന്ന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും ക്യുഫ് പാര്‍ടണര്‍ സര്‍വ്വകലാശാലയായ കാര്‍നേജ് മെലന്‍ യൂനിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ് ഡയരക്ടര്‍ അമീ റോളിന്‍സ് പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ‘വാക്കുകളുടെ ചുമര്‍’ എന്ന പ്രദര്‍ശനവും നടന്നു. സ്തനാര്‍ബുദ രോഗികള്‍ക്ക് പിന്തുണ അറിയിച്ച് ചുമരുകളില്‍ എഴുതാന്‍ ആളുകള്‍ക്ക് അവസരം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബ്രയാന്‍ ഡോണലിയുടെ ഭീമന്‍ ബലൂണ്‍ ശില്‍പം കോര്‍ണീഷില്‍

ഏഴ്് മാസത്തിനിടെ ദോഹ സന്ദര്‍ശിക്കാനെത്തിയത് 11.9 ലക്ഷം പേര്‍