
തുടങ്ങിയവര്‍
ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായി മുന്നേറുന്നതിന് പിന്നില്‍ അക്ഷീണ പ്രയത്നം നടത്തുന്ന മുവ്വായിരത്തി അഞ്ഞൂറോളം സന്നദ്ധസേവകരില്‍ 30 ശതമാനത്തിലധികം മലയാളികള്‍. ഇവരില്‍ പലര്‍ക്കും പലതരം അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്.
25-ല്‍ കൂടുതല്‍ അന്തര്‍ദേശീയ ഇവന്റുകളില്‍ വളണ്ടിയറായി സേവനമനുഷ്ടിച്ച ഹംസ കരിയാട് പറയുന്നത് ഇങ്ങനെ; ” മിക്കവാറും ഇവന്റുകളില്‍ സന്നദ്ധസേവനത്തിന് തയ്യാറായെത്തുന്നവരില് പരിചിത മുഖങ്ങളുണ്ടാവുന്നുണ്ട്. 2009 മുതല്‍ വളണ്ടിയറിംഗ് രംഗത്തുണ്ട്.
ഐ എ എഫിന്റെ ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പാണ് ആദ്യമായി വളണ്ടിയറിംഗ് രംഗത്ത് പ്രവര്‍ത്തിച്ച ആഗോള മത്സരം. ജോലി കഴിഞ്ഞ് തളര്‍ന്നെത്തുന്ന പല പ്രവാസികള്‍ക്കും ഇത്തരം ഇവന്റുകളിലെ വളണ്ടിയറിംഗ് എന്നത് നല്‍കുന്നത് മാനസികമായ സംതൃപ്തിയാണ്. പല രാജ്യക്കാരും പല സാംസ്കരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്നവരുമായുമുള്ള ഇടപഴകലിലൂടെ മറ്റൊരു അനുഭവ പരിചയം ലഭിക്കുകയാണ്. ആത്മാര്‍ത്ഥമായി സന്നദ്ധ സേവനം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ചുരുങ്ങിയത് അമ്പതു ശതമാനമെങ്കിലും നീതിപുലര്ത്തിയാവണം വളണ്ടിയറിംഗ് ചെയ്യേണ്ടതെന്നും ഹംസ പറയുന്നു.
നിരന്തരമായി വളണ്ടിയറിംഗ് രംഗത്തുണ്ടാവുമ്പോള്‍ സംഘാടകര്‍ക്കും പ്രത്യേക കരുതലുണ്ടാവുമെന്നാണ് അനുഭവമെന്ന് ഹംസ വിശദീകരിക്കുന്നു.