in ,

സ്പര്‍ശം ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു

സ്പര്‍ശം ബ്രോഷര്‍ എം ഹനീഫ നാണി പ്രകാശനം നിര്‍വഹിക്കുന്നു, പി.എ  സലാം സമീപം.

ദോഹ: സ്പര്‍ശം പൂക്കോട്ടൂര്‍ കെ.ഐ.മുഹമ്മദാജി മെമ്മോറിയല്‍ ചാരിറ്റബ്ള്‍ സൊസൈറ്റി ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു. ദോഹ വിക്ടോറിയ ഹോട്ടലില്‍ ചേര്‍ന്ന യോഗം സ്പര്‍ശം പ്രസിഡന്റ് പി.എ  സലാം ഉദ്ഘാടനം ചെയ്തു. എം.ഹനീഫ നാണി അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി എം. ഹനീഫ നാണി അത്താണിക്കല്‍( പ്രസിഡന്റ്്), പറാഞ്ചീരി അര്‍ഷദ് വള്ളുവമ്പ്രം (ജനറല്‍ സെക്രട്ടറി), ആഷിഖ്. ടി.വി. അത്താണിക്കല്‍ (വര്‍ക്കിംഗ് സെക്രട്ടറി), സലീം വടക്ക് വീട്ടില്‍ (ട്രഷറര്‍). സലാം പേരാ പുറത്ത് അറവങ്കറ, എം. അഫ്‌സല്‍ അത്താണിക്കല്‍,വടക്ക് വീട്ടില്‍ പോക്കര്‍, അശ്‌റഫ് പൂക്കോട്ടൂര്‍, കുഞ്ഞവറാന്‍ എന്ന മാനു പുല്ലാര, ടി.വി.റഷീദ് വെള്ളൂര്‍ (വൈസ് പ്രസിഡന്റ്), ഖമര്‍ ബാബു ചീനിക്കല്‍, ഫൈസല്‍ എം. അത്താണിക്കല്‍, ശരീഫ് ആനമങ്ങാട്, ജംഷീര്‍ സിടി ചീനിക്കല്‍, ഉബൈദ് കെ. മുണ്ടി തൊടിക, ഷിജില്‍ അത്തിക്കോട്ടില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

അദ്‌നാന്‍ ടി.വി  മുസ്തഫ സി എന്നിവര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരാണ്്. സ്പര്‍ശം ബ്രോഷര്‍ പ്രകാശനം എം. ഹനീഫ നാണി നിര്‍വ്വഹിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ആദ്യ തുക നല്‍കി സലാം പേരാ പുറത്ത് അറവങ്കര നിര്‍വ്വഹിച്ചു. മന്‍സൂര്‍ പള്ളിമുക്ക് സ്വാഗതം പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ എക്‌സ്‌പോ സെപ്റ്റംബര്‍ മൂന്ന് മുതല്‍