in

സ്മൃതിരേഖ പ്രകാശനം ചെയ്തു

സ്മൃതിരേഖ തുണ്ടിയില്‍ സത്താറിന് ആദ്യപ്രതി നല്കി സി പി സൈതലവി പ്രകാശനം ചെയ്യുന്നു

ദോഹ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ‘സ്മൃതിരേഖ’ സോവനീര്‍ പുറത്തിറക്കി. ചന്ദ്രിക പത്രാധിപര്‍ സി.പി. സൈതലവി തുണ്ടിയില്‍ സത്താറിന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് തയ്യില്‍ കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കെ.എം.സി.സി. പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, മസ്‌ക്കര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എം.ഡി. കുറുങ്ങോട്ട് മൂസ്സ, തായമ്പത്ത് കുഞ്ഞാലി, കെ.കെ. ഉസ്മാന്‍, എം.ടി. നിലമ്പുര്‍, അഹമ്മദ് പാതിരിപ്പറ്റ, ഇ.കെ. മുഹമ്മദ് ഷെരീഫ്, ഫൈസല്‍ അരോമ പ്രസംഗിച്ചു. ശാദുലി കോറോത്ത് ഖിറാഅത്ത് നടത്തി.
പ്രസിദ്ധീകരണ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് തിരുവോത്ത് സ്മൃതിരേഖ സോവനീര്‍ പരിചയപ്പെടുത്തി.
കഴിഞ്ഞവര്‍ഷം നാടിന്റെ പ്രാദേശിക ചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ ‘താളിയോല ഒരു വില്ല്യാപ്പള്ളി വൃത്താന്തം’ എന്ന പുസ്തകം എം.പി. ഇല്ല്യാസ് പരിചയപ്പെടുത്തി.
പഴയകാല പ്രവര്‍ത്തകരായ പുതിയോട്ടില്‍ അബ്ദുറഹിമാന്‍, പി.എം. കുഞ്ഞമ്മത്, ആലങ്കോട്ടുമ്മല്‍ കുഞ്ഞമ്മത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
എം.ജെ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഖത്തര്‍ കമ്മിറ്റി ആരംഭിക്കുന്ന ഡിജിറ്റല്‍ ലൈബ്രറിയുടെ നിര്‍മ്മാണ ഫണ്ട് വണ്ണാന്റവിട കുഞ്ഞബ്ദുള്ള ഹാജിയില്‍ നിന്നും ആദ്യ സംഭാവന യുസുഫ് മലയില്‍ സ്വീകരിച്ചു. നവാസ് പാലേരി അവതരിപ്പിച്ച പാട്ടും പറച്ചിലും ശ്രദ്ധേയമായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ നാസര്‍ നീലിമ സി.പി. സൈതലവിക്കും ട്രഷറര്‍ കെ.എം. നാസര്‍ നവാസ് പാലേരിക്കും ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ കൈമാറി. ജനറല്‍ സിക്രട്ടറി പി.വി.എ. നാസര്‍ സ്വാഗതവും തിയ്യാറമ്പത്ത് കുഞ്ഞമ്മത് നന്ദിയും പറഞ്ഞു.
ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങള്‍ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മനുഷ്യക്കടത്തിനെ നേരിടാന്‍ ശക്തമായ ശ്രമങ്ങളുമായി ഖത്തര്‍

അവേക്കനിംഗ് നാളെ