in ,

സ്റ്റാര്‍സ് ലീഗ്: റയ്യാന്‍- ദുഹൈല്‍ മത്സരം സമനിലയില്‍

അല്‍ജാനൂബ് സ്‌റ്റേഡിയത്തില്‍ നടന്ന അല്‍ദുഹൈല്‍- അല്‍റയ്യാന്‍ മത്സരത്തില്‍ നിന്ന്‌

ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗിലെ മൂന്നാം റൗണ്ടില്‍ ഞായറാഴ്ച നടന്ന അല്‍ദുഹൈല്‍- അല്‍റയ്യാന്‍ മത്സരം സമനിലയില്‍ കലാശിച്ചു. അല്‍ജാനൂബ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു.

66-ാം മിനുട്ടില്‍ അഹമ്മദ് യാസറിന്റെ ഗോളിലൂടെ ദുഹൈല്‍ ലീഡ് നേടിയെങ്കിലും 76-ാം മിനുട്ടില്‍ ഫ്രാങ്ക് കോമിന്റെ ഗോളിലൂടെ അല്‍റയ്യാന്‍ തിരിച്ചടിക്കുകയായിരുന്നു. ഒരു വിജയവും രണ്ടു സമനിലയുമായി അല്‍ദുഹൈലിന് അഞ്ചുപോയിന്റാണ്.

മൂന്നു സമനിലയുമായി റയ്യാന് മൂന്നു പോയിന്റും. ലീഗില്‍ ഇതുവരെയും ഈ രണ്ടു ടീമുകളും പരാജയമറിഞ്ഞിട്ടില്ല. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് മത്സരമുള്ളതിനാല്‍ അല്‍സദ്ദിന്റെ സെയ്‌ലിയക്കെതിരായ മൂന്നാംറൗണ്ട് മത്സരം പിന്നീട് നടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഒസാക സര്‍വീസ് 2020ല്‍

സൂഖ് ഹരാജില്‍ പരിശോധനാ കാമ്പയിന്‍ നടത്തി