in

സ്റ്റാര്‍സ് ലീഗ്: അല്‍സദ്ദിനും അല്‍സെയ്‌ലിയക്കും ജയം

ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗില്‍ ഉംസലാലിനെതിരെ ഗോള്‍ നേടിയ അല്‍സദ്ദ് താരങ്ങളുടെ ആഹ്ലാദം

ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗിന്റെ നാലാം റൗണ്ടില്‍ നിലവിലെ ജേതാക്കളായ അല്‍സദ്ദിനും അല്‍സെയ്‌ലിയക്കും വിജയം. അല്‍ജാനൂബ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ ഉംസലാലിലെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അല്‍സദ്ദ് തോല്‍പ്പിച്ചത്.

ലീഗില്‍ തോല്‍വിയറിയാതെ വിജയക്കുതിപ്പ് തുടരുകയാണ് സദ്ദ് ടീം. ഉംസലാലാണ് ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തതെങ്കിലും സദ്ദ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 19-ാം മിനുട്ടില്‍ അക്രം അഫീഫും 34-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ ബാഗ്ദാദ് ബൗനദ്ജയുമാണ് സദ്ദിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

ഉംസലാലിനായി ഒന്‍പതാം മിനുട്ടില്‍ ഐവറികോസ്റ്റ് താം യാനിക് സാഗ്‌ബോയാണ് ഗോള്‍ നേടിയത്. അല്‍സദ്ദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അല്‍സെയ്‌ലിയ പരാജയപ്പെടുത്തിയത്. 89-ാം മിനുട്ടില്‍ സെറിഗ്നെ ബോദ്ജിയാണ് സെയ്‌ലിയയുടെ വിജയഗോള്‍ സ്‌കോര്‍ ചെയ്തത്.

ലീഗില്‍ സെയ്‌ലിയയുടെ ആദ്യ വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ അല്‍അഹ്‌ലിയോടു തോല്‍ക്കുകയും അല്‍ഖോറുമായി സമനിലയിലാവുകയും ചെയ്തിരുന്നു. ഈ വിജയത്തോടെ സെയ്‌ലിയക്ക് നാലുപോയിന്റായി. അതേസമയം ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് ഇതുവരെയും പോയിന്റ് നേടാനായില്ല. അല്‍ദുഹൈല്‍, അല്‍വഖ്‌റ, അല്‍ഗരാഫ ടീമുകളോടാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് തോറ്റത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വഖ്‌റ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ ശില്‍പ്പശാല സംഘടിപ്പിച്ചു

എച്ച്എംസി 50 ആംബുലന്‍സുകളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു