in ,

സ്വതന്ത്ര മേഖലകളില്‍ ഒരുബില്യണിലധികം റിയാലിന്റെ നിക്ഷേപങ്ങള്‍ക്ക് അനുമതി

ഉംഅല്‍ഹൗല്‍ സ്വതന്ത്ര മേഖലയിലെ മാര്‍സ മറൈന്‍ സര്‍വീസസ് ക്ലസ്റ്ററിന്റെ രൂപരേഖ

ദോഹ: രാജ്യത്തെ സ്വതന്ത്ര മേഖലകളില്‍ ഒരു ബില്യണിലധികം റിയാലിന്റെ നിക്ഷേപങ്ങള്‍ക്ക് അനുമതി. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റിയാണ്(ക്യുഎഫ്ഇസെഡ്എ) ഇത്രയധികം റിയാലിന്റെ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തത്.

ഖത്തറിലെ സ്വതന്ത്രമേഖലകള്‍ വികസിപ്പിക്കുകയും തന്ത്രപരമായ ദിശ നിശ്ചയിക്കുകയും സ്വതന്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരങ്ങള്‍ക്കായി നയങ്ങള്‍ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അതോറിറ്റിയാണിത്. സുപ്രധാന രാജ്യാന്തര പ്രാദേശിക കമ്പനികളില്‍നിന്നുള്ള നിക്ഷേപ അപേക്ഷകള്‍ക്ക് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.

നിക്ഷേപ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി ആറുമാസത്തിനകം അംഗീകൃത നിക്ഷേപങ്ങളുടെ മൂലം ഒരുബില്യണിലധികം റിയാലാണ്. സ്വതന്ത്ര മേഖലകളിലെ സാമ്പത്തിക വ്യവസായിക സാങ്കേതിക പദ്ധതികള്‍ക്കായി ക്യുഎഫ്ഇസെഡ്എ ഫണ്ട് നിശ്ചയിച്ചുനല്‍കിയിട്ടുണ്ട്.

അതോറിറ്റിയുടെ പുരോഗതി റിപ്പോര്‍ട്ടിനെക്കുറിച്ചും നടപ്പാക്കിവരുന്ന പദ്ധതികളെക്കുറിച്ചും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റില്‍ വിശദീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ സ്വകാര്യ മേഖലയും ആഗോളകമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

സ്വതന്ത്രമേഖലകള്‍ ഔദ്യോഗികമായി തുടങ്ങുന്നതിനു മുമ്പ് നിക്ഷേപ അപേക്ഷകരെ ആകര്‍ഷിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനും വിവിധ മേഖലകളിലെ രാജ്യാന്തര കമ്പനികളെ രജിസ്റ്റര്‍ ചെയിക്കാനും കഴിഞ്ഞതായി അതോറ്റി ചെയര്‍മാനും സഹമന്ത്രിയുമായ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍സായിദ് പറഞ്ഞു.

നിക്ഷേപകര്‍ക്ക് ഖത്തറിലുള്ള വിശ്വാസമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപകേന്ദ്രമായി ഖത്തറിന്റെ പദവി ഉയര്‍ത്തുന്നതിന് സ്വതന്ത്രമേഖലയിലെ നിക്ഷേപം നേരിട്ട് സഹായകമാകും.

ഖത്തറില്‍ അടിത്തറ നിലനിര്‍ത്തുന്നതിനും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കമ്പനികളുമായി പങ്കാളിത്തം വളര്‍ത്തുന്നതിനും ആഗ്രഹിക്കുന്ന രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള വേദിയാണ് സ്വതന്ത്ര മേഖലകള്‍.

ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന് അനുസൃതമായി ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനുള്ള അതോറിറ്റിയുടെ ്പ്രതിജ്ഞാബദ്ധതക്കനുസൃതമായാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍തന്നെ ഉദ്ഘാടനത്തിനു തയാറാകുന്ന സ്വതന്ത്ര മേഖലകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ അന്തിമമാക്കാനുള്ള തയാറെടുപ്പിലാണ്.

ഖത്തറിലെയും വിദേശത്തെയും നിക്ഷേപകര്‍ക്ക് അതോറിറ്റിയിലൂടെ സ്വതന്ത്ര മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കാം. ഖത്തറിലെ ലോകോത്തര സ്വതന്ത്ര മേഖലകളുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും മേഖലകളില്‍ സ്ഥിരനിക്ഷേപം ഉറപ്പാക്കുന്നതിനുമായി 2018ലാണ് അതോറിറ്റി സ്ഥാപിച്ചത്. ഖത്തറിലെ ആദ്യ സ്വതന്ത്ര മേഖല റാസ് അബുഫൊന്താസില്‍ സജ്ജമായിട്ടുണ്ട്.

അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി. സെപ്തംബറില്‍ സ്വതന്ത്ര മേഖലയ്ക്ക് തുടക്കംകുറിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര മേഖലയിലെ ബഹുഭൂരിപക്ഷം പ്ലോട്ടുകളും അനുവദിക്കുന്നതിനുള്ള നടപടികളും ഏറെക്കുറെ പൂര്‍ത്തിയായി.

സ്വതന്ത്രമേഖലയിലെ നിക്ഷേപകര്‍ക്ക് പരമാവധി പ്രയോജനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഹമദ് വിമാനത്താവളത്തിന് സമീപത്തായാണ് റസ് അബുഫൊന്താസ് പ്രത്യേക സാമ്പത്തിക മേഖല-സെസ് വികസിപ്പിച്ചിരിക്കുന്നത്. വെയര്‍ ഹൗസിങ്, ലോജിസ്റ്റിക്‌സ് ഹബ് ഉള്‍പ്പെടെ വിപുലമായാണ് സോണ്‍ വികസിപ്പിക്കുന്നത്.

ഇവിടെ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയിലും വില്‍പ്പന നികുതിയിലും ഉള്‍പ്പടെ ആനുകൂല്യങ്ങള്‍, നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം തുടങ്ങിയവയെല്ലാം ലഭിക്കും. ഖത്തര്‍ സാമ്പത്തിക വൈവിധ്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമാണ് സെസ്. സ്വകാര്യ മേഖലയെ ഊര്‍ജിതപ്പെടുത്തുന്നതിന് സെസ് വഴിവയ്ക്കും. ഓരോ സോണിലും വ്യത്യസ്ഥ വ്യാപാരങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

രചയിതാക്കളുടെ ഫോറം സഹകരണ കരാറില്‍ ഒപ്പുവച്ചു

അക്ബര്‍ അല്‍ബാകിര്‍ മഹാതീര്‍ മുഹമ്മദുമായി ചര്‍ച്ച നടത്തി