in ,

സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് ഏഴ് ഏഷ്യക്കാര്‍ അറസ്റ്റില്‍

ദോഹ: രാജ്യത്തുനിന്നും അനധികൃതമായി സ്വര്‍ണംകടത്താന്‍ ശ്രമിച്ച ഏഴു ഏഷ്യക്കാരെ ആഭ്യന്തരമന്ത്രാലയത്തിലെ വടക്കന്‍ സുരക്ഷാവകുപ്പ് അറസ്റ്റ് ചെയ്തു. മറ്റു അഡിറ്റീവുകളുമായി(വസ്തുക്കളോടും മറ്റും ചേര്‍ക്കുന്നവ) കലര്‍ത്തി പൊടിയാക്കി മാറ്റിയശേഷം കടത്താനായിരുന്നു ശ്രമം.

ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം കുറ്റവാളികളുടെ താമസസ്ഥലവും അവര്‍ കുറ്റകൃത്യത്തിനായി ഉപയോഗിക്കുന്ന ഗതാഗതമാര്‍ഗങ്ങളും പരിശോധിച്ചു.

തുടര്‍നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റികളിലേക്ക് കൈമാറി. നിയമവിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും പൊതുജനങ്ങള്‍ സഹകരിക്കുകയും വേണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. തല്‍ഫലമായി ഇത്തരം കുറ്റകൃത്യങ്ങള്‍ കുറക്കാനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിദ്യാഭ്യാസമന്ത്രി ദര്‍ഹം സ്‌കൂളില്‍ സന്ദര്‍ശനം നടത്തി

വൊഡാഫോണ്‍ ഖത്തര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും 5ജി ലഭ്യമാക്കി