in

സ്വാഗത സംഘം രൂപീകരിച്ചു

ചാലിയാര്‍ ദോഹ സംഗമത്തില്‍ നിന്ന്

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ അല്‍വഖ്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ആറാമത് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി 11ന് ചൊവ്വാഴ്ച രാവിലെ ഏഴിന് തുടങ്ങുന്ന മാര്‍ച്ച്പാസ്‌റ്റോടെ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് തുടക്കമാകും. ചാലിയാറിന്റെ ഇരുതീരങ്ങളിലുമുള്ള ഇരുപത്തിനാല് പഞ്ചായത്തുകള്‍ വിവിധ കായിക ഇനങ്ങളില്‍ മത്സരിക്കും. സ്വാഗത സംഘം ചെയര്‍മാനായി അബ്ദുല്‍ ലത്തീഫ് ഫറോക്, ജനറല്‍ കണ്‍വീനറായി സമീല്‍ ചാലിയം, വൈസ് ചെയര്‍മാനായി കേശവദാസ് നിലമ്പൂര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഷൗകത്തലി ടിഎജെ ഉത്ഘാടനം ചെയ്തു. മശ്്ഹൂദ് തിരുത്തിയാട്, ഇഎ നാസര്‍ കൊടിയത്തൂര്‍, മനാഫ് എടവണ്ണ, സിദ്ദീഖ് വാഴക്കാട്, ബഷീര്‍ മണക്കടവ്, ഹൈദര്‍ ചുങ്കത്തറ സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മഹാസീല്‍ ഫെസ്റ്റിവലില്‍ പൂക്കള്‍ക്കും അലങ്കാര സസ്യങ്ങള്‍ക്കും ആവശ്യകതയേറുന്നു

നേപ്പാള്‍ ഫുട്‌ബോള്‍ ലീഗ് സ്‌പോണ്‍സറായി ഖത്തര്‍ എയര്‍വേയ്‌സ്‌