
ദോഹ: സ്കില്‍സ് ഡെവലെപ്മെന്റ് സെന്റര്‍ ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എസ് ഡി സി മാസ്ട്രോ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനെവെലെന്റ് ഫോറം ജനറല്‍ സെക്രട്ടറി അവിനാശ് ഗെയ്ക്വാദ് മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡര്‍ ഹെബ്ബാര്‍ ശശിധര്‍, എസ് ഡി സി മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ പി എന്‍ ബാബുരാജന്, മാതാപിതാക്കള്‍, കുട്ടികള്‍, എസ് ഡി സി അധ്യാപകര്‍ മറ്റു അംഗംങ്ങള്‍ സംബന്ധിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചിത്ര രചന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടന്നു.