in ,

‘സ്വിച്ച് ഓണ്‍ ദ സ്‌മൈല്‍ ഫാസ്ട്രാക് ചന്ദ്രികോത്സവം’ വ്യാഴാഴ്ച

‘സ്വിച്ച് ഓണ്‍ ദ സ്‌മൈല്‍ ഫാസ്ട്രാക്് ചന്ദ്രികോത്സവം’ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍
ഫാസ്ട്രാക് ഖത്തര്‍ ജനറല്‍ മാനേജര്‍ അനീസുദ്ദീന്‍ കെപി സംസാരിക്കുന്നു

ദോഹ: ചന്ദ്രിക ഖത്തര്‍ ഡിജിറ്റല്‍ എഡിഷന്‍ ലോഞ്ചിങും ഗാനവിരുന്നും ‘സ്വിച്ച് ഓണ്‍ ദ സ്‌മൈല്‍ ഫാസ്ട്രാക്് ചന്ദ്രികോത്സവം’ ഏപ്രില്‍ 25ന്് നടക്കുമെന്ന്് മരിയറ്റ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. വൈകീട്ട് ഏഴുമുതല്‍ ദഫ്‌നയിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ ഗായകരായ ജ്യോത്സനാ രാധാകൃഷ്ണന്‍, കണ്ണൂര്‍ ശരീഫ്, രഹ്്‌ന എന്നിവര്‍ ഗാനമാലപിക്കും.

യുവ വയലിനിസ്റ്റ് ഫായിസ് മുഹമ്മദിന്റെ പ്രത്യേക പ്രകടനവുമുണ്ടാകും.
ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ചന്ദ്രിക പത്രാധിപര്‍ സിപി സൈതലവി തുടങ്ങിയവര്‍ സംബന്ധിക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി നൃത്ത നൃത്യങ്ങള്‍, ഒപ്പന എന്നിവ ഉള്‍പ്പെടുത്തിയുള്ള ഗനവിരുന്ന്് പരിപാടിയുടെ സവിശേഷതയാണെന്ന് സംഘാടകര്‍ അറിയിച്ചു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അസീം ടെക്‌നോളജി, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്, ആര്‍ഗണ്‍ ഗ്ലോബല്‍ എന്നിവ സഹ പ്രായോജകരായ ചന്ദ്രികോത്സവത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ 25 റിയാല്‍(സില്‍വര്‍-പ്രവേശനം ഒരാള്‍ക്ക്), 50റിയാല്‍(ഗോള്‍ഡ്-പ്രവേശനം ഒരാള്‍ക്ക്), 100റിയാല്‍(ഡയമണ്ട്-പ്രവേശനം ഒരാള്‍ക്ക്്), 150 റിയാല്‍(ഡയമണ്ട് പ്ലസ്-പ്രവേശനം മൂന്ന് പേര്‍ക്ക്) എന്നിങ്ങനെയാണ്.

ബ്ലിസ് ഇവന്റ്‌സ് ആന്റ് പാര്‍ട്ടീസാണ് ഇവന്റ് സ്‌പോണ്‍സര്‍. മലബാര്‍ ഗോള്‍ഡ്, അല്‍റവാബി, സൈത്തൂണ്‍ റെസ്‌റ്റോറന്റ്, ആസ്റ്റര്‍, ബെഹ്‌സാദ് ഗ്രൂപ്പ്, നസീം അല്‍റബീഹ്, ടീ ടൈം, സഈദിന്റെ ചായക്കട എന്നിവര്‍ സപ്പോര്‍ട്ടിങ് പ്രായോജകരാണ്. അല്‍മുഫ്ത റെന്റ് എ കാര്‍ ട്രാന്‍സ്‌പോര്‍ട്ട് പാട്ണറും ഇന്ത്യന്‍ കോഫി ഹൗസ് കാറ്ററിങ് പാര്‍ട്ണറും റേഡിയോ സുനോ മീഡിയാ പാര്‍ട്ണറും ഗ്രീന്‍ പ്രിന്റ്് പ്രിന്റിങ് പാര്‍ടണറുമാണ്. ടിക്കറ്റുകള്‍ ദോഹയിലെ വിവിധ കേന്ദ്രങ്ങളിലും ഓണ്‍ലൈനില്‍ ക്യൂടിക്കറ്റ്‌സ്.കോമിലും ലഭ്യമാവും. പരിപാടിക്കെത്തുന്നവര്‍ക്ക് ഖത്തര്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബിനോട് ചേര്‍ന്ന മൈതാനത്ത് വിശാലമായ പാര്‍ക്കിങ് സൗകര്യം ലഭ്യമായിരിക്കും.


വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് അംഗങ്ങളായ തായമ്പത്ത് കുഞ്ഞാലി, ഡോ. അബ്ദുസമദ്, മുഖ്യ പ്രായോജകരായ ഫാസ്ട്രാക് ഖത്തര്‍ ജനറല്‍ മാനേജര്‍ അനീസുദ്ദീന്‍ കെപി, ബ്ലിസ് ഇവന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മസ്ഊദ് മുഹമ്മദ്, ഖത്തര്‍ ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി, റേഡിയോ സുനോ മാനേജിങ് ഡയരക്ടര്‍ അമീറലി, ചന്ദ്രിക ഖത്തര്‍ മാര്‍ക്കറ്റിങ് ഹെഡ് എടി ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദഹ്‌ലന്‍ അല്‍ഹമദ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

ബിഎന്‍ഐ ഖത്തര്‍ വാര്‍ഷിക ബിസിനസ് അവാര്‍ഡ് ദാന ചടങ്ങ് 25ന്