
ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍(ഐഎസ്സി) മൂന്നാമത് സ്കിപ്പിങ് റോപ്പ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ഐസിസി അശോക ഹാളിലായിരുന്നു മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുരുഷന്മാര്ക്കും വനിതകള്‍ക്കും സ്പീഡ് ഹോപ്പ്, സ്പീഡ് എന്‍ഡുറന്‍സ് വിഭാഗത്തിലായിരുന്നു മത്സരം.
250ലധികം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. സ്പീഡ് ഹോപ് മത്സരത്തില്‍ എംഇഎസ് ഇന്ത്യന്‍ സ്കൂളിലെ റാല്‍ഫ് ഒആദിന് ഒരു മിനുട്ടില്‍ 243 സ്കോര്‍ നേടിയപ്പോള്‍ സ്പീഡ് എന്‍ഡുറന്‍സ് വിഭാഗത്തില്‍ ജെംസ് വെല്ലിങ്ടണിലെ ലാമിയ ഷാജഹാന് മൂന്നു മിനുട്ടില്‍ 556 സ്കോര്‍ നേടി. പുരസ്കാരദാന ചടങ്ങില്‍ ഐസിസി പ്രസിഡന്റ് മണികണ്ഠന് മുഖ്യാതിഥിയായിരുന്നു.
ടെക്നോര് ഇന്‍ഡസ്ട്രിയല്‍ ട്രേഡിലെ ഷാജഹാന് അതിഥിയായിരുന്നു. മത്സരാര്ഥികളെയും വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകരെയും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് നിലാങ്ഷു ഡെ സ്വാഗതം ചെയ്തു.