in ,

സ്‌കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ശ്രദ്ധേയമായി

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ് എം.പി.ഹസന്‍കുഞ്ഞി ദേശീയപതാക ഉയര്‍ത്തുന്നു

ദോഹ: ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നു. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്രദിന പരിപാടിയില്‍ ഗവേണിംഗ് ബോഡിയുടെ പി.കെ.മുഹമ്മദ് ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.

ഐഇഎസ് എജ്യൂക്കേഷണല്‍ സൊസൈറ്റി സെക്രട്ടറിയും എംഇഎസ് ഗവേണിങ് ബോഡി അംഗവുമായ എ.ടി.ഉസ്മാന്‍, ഡയറക്ടര്‍മാരായ ഖലീല്‍ എ.പി, അഷ്‌റഫ് ഷറഫുദ്ദീന്‍, ഗവേണിങ് ബോഡി അംഗം കെ.പി.സുബൈര്‍, പ്രിന്‍സിപ്പല്‍ ഓഫീസ് ഇന്‍ചാര്‍ജ് ജഹ്ഫര്‍ നിയാസ് പര രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ പങ്കെടുത്തു.

സ്‌കൂള്‍ ഗായകസംഘം ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. സ്റ്റ്യുടി, പൂജ രാമചന്ദ്രന്‍ എന്നിവര്‍ നൃത്തപ്രകടനങ്ങള്‍ അവതരിപ്പിച്ചു. മാസ്റ്റര്‍ ഫ്രെഡറികും ടീമും ദേശഭക്തി ഗാനം ആലപിച്ചു. മാസ്റ്റര്‍ പരീക്ഷിത് രാജേഷ് പരിപാടി അവതരിപ്പിച്ചു.

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ പി.കെ.മുഹമ്മദ് ദേശീയ പതാക ഉയര്‍ത്തുന്നു

തഹ്മിന സ്വാഗതവും സാറാ താക്കൂര്‍ നന്ദിയും പറഞ്ഞു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സ്‌കൂള്‍ പ്രസിഡന്റ് ഡോ. എം.പി.ഹസന്‍കുഞ്ഞി ദേശീയ പതാക ഉയര്‍ത്തി. സ്‌കൂള്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.

ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ സ്‌കൂളിന്റെ ചെയര്‍മാന്‍ ലൂക്കോസ് കെ ചാക്കോ ദേശീയ പതാക ഉയര്‍ത്തി. സ്‌കൂള്‍ ഗായകസംഘം ദേശീയഗാനം ആലപിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ഗോപി ഷഹാനി, വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് പിള്ള, ഭാവ്‌ന സോന്‍കാംപ്ലെ, അഡ്മിനിസ്ട്രിറ്റീവ് മാനേജര്‍ കെ.ജോസഫ്, സ്‌കൂള്‍ ഒഫീഷ്യല്‍സ്, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ലൂക്കോസ് കെ ചാക്കോ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഡിപിഎസ് എംഐഎസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദോഹബാങ്ക് സിഇഒ ഡോ.ആര്‍.സീതാരാമന്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പ്രസിഡന്റ് ഹസന്‍ ചൗഗ്ലെ സംസാരിച്ചു.

മറ്റു ഇന്ത്യന്‍ സ്‌കൂളുകളിലും സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയില്‍ നടന്നു. വിവിധ സ്‌കൂളുകളില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കിത്തുടങ്ങി

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഖത്തറിലും