in ,

സ്‌കൂള്‍ സ്റ്റേഷനറി ഉത്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യമില്ല

ദോഹ: പുതിയ അധ്യയനവര്‍ഷാരംഭത്തോടനുബന്ധിച്ച് വിപണിയില്‍ സ്‌കൂള്‍ സ്റ്റേഷനറി ഉത്പന്നങ്ങള്‍ക്ക് യാതൊരു ദൗര്‍ലഭ്യവുമില്ല. ബാക്ക് റ്റു സ്‌കൂള്‍ ക്യാമ്പയിന്റെ ഭാഗമായി ആവശ്യമായ ഉത്പന്നങ്ങളെല്ലാം വിപണിയിലെത്തിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ബാഗുകളും മറ്റുത്പന്നങ്ങളും വാങ്ങാന്‍ കഴിഞ്ഞദിവസങ്ങളിലും ഷോപ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു.

ഏതെങ്കിലും തരത്തില്‍ ദൗര്‍ലഭ്യം നേരിടുകയാണെങ്കില്‍ ബദല്‍മാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനായി പ്രാദേശിക വിതരണക്കാരുമായി സ്റ്റേഷനറി കമ്പനികള്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. നോട്ട്ബുക്ക്, പേന, പെന്‍സില്‍, ബാഗ്, ലഞ്ച്‌ബോക്‌സ്, വാട്ടര്‍ബോട്ടില്‍, കളറിങ് മെറ്റീരിയലുകള്‍ ഉള്‍പ്പടെയുള്ളവയെല്ലാം താങ്ങാവുന്ന വിലയില്‍ വിപണിയില്‍ ലഭ്യമാണെന്ന് ഖത്തറില്‍ വിവിധ ബ്രാഞ്ചുകളുള്ള കമ്പനിയുടെ പ്രമുഖ പ്രതിനിധി പ്രതികരിച്ചു.

ഇത്തരം ഉത്പന്നങ്ങളില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെട്ടവക്ക് നല്ല ആവശ്യകതയുണ്ട്. ഇവ മെയ്ഡ് ഇന്‍ ഖത്തര്‍ ബ്രാന്‍ഡിലാണ് വിപണിയില്‍ വിറ്റഴിക്കുന്നത്. ഉപരോധത്തിനുശേഷം ഉത്പന്നങ്ങളുടെ ഇറക്കുമതി ഉറവിടങ്ങള്‍ വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്.

ഉപരോധത്തിനുമുമ്പ് ബഹുഭൂരിപക്ഷം ഉത്പന്നങ്ങളും സഊദി അറേബ്യ, യുഎഇ മുഖേനയാണ് ഖത്തറിലെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ തുര്‍ക്കി, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും നേരിട്ടു കപ്പല്‍മാര്‍ഗമാണ് ഖത്തറിലെത്തിക്കുന്നത്. ഉത്പന്നങ്ങളുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. പല ഉത്പന്നങ്ങള്‍ക്കും 50ശതമാനം വരെയാണ് വിലക്കുറവ്.

വിവിധ രാജ്യങ്ങളില്‍നിന്നും സ്റ്റേഷനറി ഉത്പന്നങ്ങളുമായി കണ്ടെയ്‌നറുകള്‍ എത്തിയിരുന്നു. വിവിധ ഔട്ട്‌ലെറ്റുകളില്‍ 50 മുതല്‍ 250 റിയാല്‍ വരെ വിലയുള്ള സ്‌കൂള്‍ ബാഗുകള്‍ ലഭ്യമാണ്. ഔട്ട്‌ലെറ്റുകളിലും ടെയ്‌ലറിങ് ഷോപ്പുകളിലും സ്‌കൂള്‍ യൂണിഫോമുകളും ലഭ്യമാണ്. ചില പ്രാധന ഷോപ്പിങ് കോംപ്ലക്‌സുകളിലെ ഔട്ട്‌ലെറ്റുകള്‍ താങ്ങാവുന്ന വിലയ്ക്ക് യൂണിഫോമുകള്‍ വില്‍ക്കുന്നുണ്ട്.

സ്‌റ്റോക്കുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതില്‍ പ്രദേശിക വിതരണക്കാര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഔട്ട്‌ലെറ്റുകളില്‍ ഏറ്റവുമധികം വിറ്റുപോകുന്നത് നോട്ട്ബുക്കുകളും സ്‌കൂള്‍ ബാഗുകളുമാണ്. വിപണിയില്‍ സ്‌കൂള്‍ സ്റ്റേഷനറി ഉത്പന്നങ്ങള്‍ ആവശ്യത്തിനുണ്ടെന്നും യാതൊരു ദൗര്‍ലഭ്യവും നേരിടുന്നില്ലെന്നും പൂര്‍ണ സംതൃപ്തിയുണ്ടെന്നും രക്ഷിതാക്കളും പ്രതികരിച്ചു. സ്‌കൂള്‍ ഷോപ്പിങിലും മെയ്ഡ് ഇന്‍ ഖത്തര്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യകതയേറുന്നുണ്ട്. വില്‍പ്പനയും വര്‍ധിച്ചു.

ബുത്ത് ഷോപ്പുകളിലും ഷോപ്പിങ് സെന്ററുകളിലും കഴിഞ്ഞ വാരങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാത്തരം സ്റ്റേഷനറി ഉത്പന്നങ്ങളുടെയും നല്ല സ്റ്റോക്ക് വിപണിയിലുണ്ടെന്ന് പ്രാദേശിക അറബിപത്രം അല്‍റായ റിപ്പോര്‍ട്ട് ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്‌കൂള്‍ മേഖലയിലെ സുരക്ഷാപ്രോഗ്രാം ശക്തിപ്പെടുത്താന്‍ നടപടികളുമായി അശ്ഗാല്‍

സ്റ്റാര്‍സ് ലീഗ്: അല്‍അറബിക്കു ജയം, റയ്യാന്‍-ഉംസലാല്‍ മത്സരം സമനിലയില്‍