in

സ്‌കൂള്‍ നഴ്‌സുമാരുടെ പരിശീലന പദ്ധതിക്ക് തുടക്കമായി

ദോഹ: ലോകാരോഗ്യ സംഘടനയുടെ വളര്‍ച്ചാപദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യമന്ത്രാലയം സ്‌കൂള്‍ നഴ്‌സുമാര്‍ക്ക് നല്‍കുന്ന പരിശീലനത്തിന് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് നാല് പരിശീലന ശില്‍പ്പശാലകളാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ പൊതുവിദ്യാലയങ്ങള്‍, സ്വകാര്യ സ്‌കൂളുകള്‍, കമ്യൂണിറ്റി സ്‌കൂളുകള്‍ എന്നിവയിലെ അഞ്ച്, 19 വയസ് പ്രായമുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട്
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച പുതിയ വളര്‍ച്ചാ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ശില്‍പ്പശാലക്ക് ഇന്നലെ തുടക്കമായി.
നാലു ദിവസം നീണ്ടുനില്‍ക്കും. പൊതു സ്വകാര്യ സ്‌കൂളുകളിലെ പുതിയ നഴ്‌സുമാര്‍, പിഎച്ച്‌സിസിയിലെയും ആരോഗ്യമന്ത്രാലയത്തിലെയും വളര്‍ച്ചാപദ്ധതി പ്രോഗ്രാമിന്റെ സൂപ്പര്‍വൈസര്‍മാര്‍ പങ്കെടുക്കുന്നു. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ പുതിയ വളര്‍ച്ചാ പദ്ധതികള്‍ എങ്ങനെ ഉപയോഗിക്കാമെന്നും നടപ്പാക്കാമെന്നും പരിശീലനം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ റാങ്കിങില്‍ ഖത്തറിന് മുന്നേറ്റം: ഗള്‍ഫില്‍ ഒന്നാമത്, ഏഷ്യയില്‍ അഞ്ചാമത്

ഖ്വിഫ് ഫുട്ബാള്‍; കെ.എം.സി.സി പാലക്കാടിന് ജയം