in

സ്‌ക്രീന്‍ ഫോര്‍ ലൈഫ് പരിപാടിയില്‍ കാല്‍ലക്ഷം വനിതകള്‍ പങ്കെടുത്തു

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ സ്‌ക്രീന്‍ ഫോര്‍ ലൈഫ് പരിപാടിയില്‍ 2019 വരെ കാല്‍ലക്ഷത്തിലേറെ വനിതകള്‍ പരിശോധന നടത്തി. സ്തന- ഉദരാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള പരിപാടിയാണ് സ്‌ക്രീന്‍ ഫോര്‍ ലൈഫ്.
നാല് വര്‍ഷം മുമ്പ് ആരംഭിച്ച പരിപാടിയില്‍ 14293 പേര്‍ ഉദരാര്‍ബുദത്തിനും 10983 പേര്‍ മാമോഗ്രാം പരിശോധനകളുമാണ് പൂര്‍ത്തിയാക്കിയത്. അല്‍വക്‌റ, ലിബൈബ്, റൗദത്ത് അല്‍ഖാഇല്‍ ഹെല്‍ത്ത് സെന്ററുകളിലാണ് മുന്‍കൂട്ടി അപ്പോയ്‌മെന്റുകള്‍ പ്രകാരം പരിശോധന നിര്‍വഹിച്ചത്.
പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നിരവധി ബോധവത്ക്കരണ പരിപാടികളും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ക്ലാസുകളും സംഘടിപ്പിച്ചതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെ സ്‌ക്രീനിംഗ് പ്രോഗ്രാം മാനേജര്‍ ഡോ. ശൈഖ അബു ശൈഖ പറഞ്ഞു. ഇതുകൂടാതെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിന് കീഴിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് സ്തന- ഉദരാര്‍ബുദവുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ പരിശീലനം നല്കിയതായും അവര്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇറ്റാലിയന്‍ പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണം

സുഡാനില്‍ ആദ്യഘട്ട വൈദ്യസഹായവുമായി ഖത്തര്‍