
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫോക്കസ് 2020 മത്സരങ്ങളില്‍ റയ്യാന്‍ ഏരിയ ഓവറോള്‍ ചാമ്പ്യന്‍മാരായി. അല്‍വഖ്‌റ, ഹിലാല്‍, അല്‍ സദ്ദ്, ദോഹ, റയ്യാന്‍, മദീന ഖലീഫ തുടങ്ങി ആറ് ഏരിയകള്‍ തമ്മിലായിരുന്നു മത്സരം.അല്‍ഖോര്‍ വര്‍ക്കേര്‍സ് ക്ലബ്ബില്‍ ആരംഭിച്ച പരിപാടി സി ഇ ഒ അഷ്ഹദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, ആം റസ്ലിംഗ്, ടേബിള്‍ ടെന്നീസ്, കാരംസ്, ബാഡ്മിന്റണ്‍, ചെസ്സ് തുടങ്ങി വിവിധ മത്സരങ്ങള്‍ അല്‍ഖോറിലെ വര്‍ക്കേര്‍സ് ക്ലബ്ബ്, ഹിലാലിലെ കാംബ്രിഡ്ജ് സ്‌കൂള്‍, തുമാമയിലെ ഫോക്കസ് വില്ല തുടങ്ങി സ്ഥലങ്ങളിലായാണ് നടന്നത്. ഹിലാല്‍ ഏരിയ ഫസ്റ്റ് റണ്ണര്‍ അപ്പും അല്‍സദ്ദ് ഏരിയ സെക്കന്റ് റണ്ണര്‍ അപ്പും നേടി. ഫോക്കസ് ഖത്തര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ മുബഷിര്‍ ടി, ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് മാനേജര്‍ മുഹമ്മദ് സദീദ്, ഡെപ്യൂട്ടി സി ഇ ഒ ഹാരിസ് പി ടി, മിദ്‌ലാജ് ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ദീഖ്, ഡെപ്യൂട്ടി സി ഇ ഒ ഫാഇസ് എളയോടന്‍, അമീനുര്‍റഹ്മാന്‍ എ എസ്, സി മുഹമ്മദ് റിയാസ്, അമീര്‍ ഷാജി, മൊയ്തീന്‍ ഷാ, അസ്ഹര്‍ നൊച്ചാട് പരിപാടി നിയന്ത്രിച്ചു.