in

സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാനവും സംഘടിപ്പിക്കുന്നു

വുഖൈര്‍ അലീവിയ മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പിനെ കുറിച്ച് സംഘാടകര്‍ വിശദീകരിക്കുന്നു

ദോഹ: നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററും മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തറും(എംപാക്) സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പും രക്തദാനവും 17ന് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ അഞ്ചു മുതല്‍ 10.30വരെ വുഖൈറിലെ അലീവിയ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ്. അലീവിയ മെഡിക്കല്‍ സെന്റര്‍, വെല്‍കെയര്‍ ഫാര്‍മസി, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തിലാണ് ക്യാമ്പ് നടക്കുന്നത്. ബ്ലഡ് പ്രഷര്‍, അമിത വണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്ന അമിത കൊളസ്‌ട്രോളിന്റെ അഞ്ചോളം വകഭേദങ്ങള്‍ തുടങ്ങിയവ സൗജന്യമായി പരിശോധിക്കും.
ദന്ത പരിശോധന, കാഴ്ച വൈകല്യം എന്നിവക്കുള്ള പരിശോധനകളും ഉണ്ടായിരിക്കുമെന്നും ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. മെഡിക്കല്‍ പരിശോധനക്ക് സമാന്തരമായി മറ്റൊരു ഭാഗത്തായാണ് രക്തദാന ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വാഹന സൗകര്യം ലഭ്യമാണ്.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍, ഐസിസി, ഐസിബിഎഫ് പ്രതിനിധികള്‍ ക്യാമ്പില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ എംപാക് പ്രസിഡണ്ട് രാമന്‍ നായര്‍, നിയാര്‍ക് പ്രസിഡണ്ട് വിപി ബഷീര്‍, എംടി ഹമീദ്, ഫൈസല്‍ മൂസ, സിഎം അഹമ്മദ്, നൗഫല്‍ മലയാളം റേഡിയോ, അലീവിയ മെഡിക്കല്‍ സെന്റര്‍ പ്രതിനിധി സന്ദീപ് മോഹന്‍, വെല്‍കെയര്‍ ഫാര്‍മസി പ്രതിനിധി ഡെയിന്‍ പൈസ്, ശിയാസ്, അഹമ്മദ് മൂടാടി പങ്കെടുത്തു. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും: 55542445, 66994458.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കുറ്റ്യാടി മാമാങ്കം: വേളം പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാര്‍

വേറിട്ട ദൃശ്യാനുഭവമായി ആസ്പയര്‍ തടാകോത്സവം