in ,

ഹജ്ജ് നിയന്ത്രണങ്ങള്‍: സഊദിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആഹ്വാനം

ദോഹ: ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള തടസങ്ങള്‍ നീക്കം ചെയ്യുന്നതിന് സഊദി അറേബ്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആഹ്വാനം. ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ്(ഡിഐസിഐഡി) അടുത്തിടെ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത പാനലിസ്റ്റുകളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വിവിധ മതങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും അവകാശ സംഘടനകളെയും പ്രതിനിധീകരിക്കുന്നവര്‍ പങ്കെടുത്തു. ഉപരോധ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍- ഹജില്‍നിന്നും ഉംറയില്‍നിന്നും ഖത്തറിലെ പൗരന്‍മാരെയും പ്രവാസികളെയും തടയല്‍ എന്ന പ്രമേയത്തിലായിരുന്നു പാനല്‍ ചര്‍ച്ച.

സഊദി അധികൃതര്‍ ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്നതില്‍ പാനലിസ്റ്റുകള്‍ വലിയ ആശങ്കകള്‍ പ്രകടിപ്പിച്ചു. ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് നിര്‍വഹിക്കുന്നതിന് സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനായി വ്യോമ മേഖലയും കര അതിര്‍ത്തിയും തുറക്കുന്നതിന് സഊദി അധികാരികള്‍ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ രാജ്യാന്തര സമൂഹത്തോടു പാനലിസ്റ്റുകള്‍ ആവശ്യപ്പെട്ടു.

പാനല്‍ ചര്‍ച്ചയില്‍ ഔഖാഫ് ഇസ്‌ലാമിക് കാര്യ മന്ത്രാലയം, ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി), ഖത്തര്‍ ഹജ്ജ് കമ്മിറ്റി, വിദേശകാര്യമന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഊദി അധികൃതര്‍ മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

ഖത്തരി പൗരന്‍മാരെയും താമസക്കാരെയും ഹജ്ജ്, ഉംറ നിര്‍വഹിക്കുന്നതില്‍ നിന്നും തടയാന്‍ സഊദി അതോറിറ്റികള്‍ തടസങ്ങള്‍ തുടരുന്നുവെന്നാണ് അവരുടെ നടപടികളില്‍ നിന്നും വ്യക്തമാകുന്നത്.

മുസ്‌ലീങ്ങള്‍ക്കായുള്ള ഈ മതപരമായ ആചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നതിനൊപ്പം ഖത്തരി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹജ്ജ് കര്‍മ്മങ്ങള്‍ നടത്തുന്നതിന് സഊദി അധികൃതര്‍ ഏര്‍പ്പെടുത്തിയ തടസ്സങ്ങള്‍ ഉടനടി നീക്കണമെന്നും പാനലിസ്റ്റുകള്‍ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഡെപ്യൂട്ടി അമീര്‍ കൊറിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

കൊറിയന്‍ പ്രധാനമന്ത്രി ഖത്തര്‍ ദേശീയ മ്യൂസിയം സന്ദര്‍ശിച്ചു