in ,

ഹജ്ജ് യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് യോഗത്തില്‍ കെ പി മുഹമ്മദലി സംസാരിക്കുന്നു 

ദോഹ: ഈ വര്‍ഷത്തെ  ഹജ്ജ് കര്‍മത്തിന് പോകുന്ന ഖത്തര്‍ കെഎംസിസി  സംസ്ഥാന  ട്രഷറര്‍  കെ പി മുഹമ്മദലിക്ക് ഖത്തര്‍ കെഎംസിസി പാലക്കാട്   ജില്ലാ കമ്മിറ്റി  യാത്രയപ്പ് നല്‍കി. കെ എംസിസി ഓഫീസില്‍ നടന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലാണ് യാത്രയപ്പ് നല്‍കിയത്. ജില്ലാ വൈസ് പ്രസിഡന്റ് വി കെ ഹൈദര്‍ അലി അധ്യക്ഷത വഹിച്ചു.

വി ടി എം സാദിഖ്, ഹനീഫ ബക്കര്‍, പിപി ജാഫര്‍ സാദിഖ്, ഹക്കീം കെ പിടി, അശ്‌റഫ്  പുളിക്കല്‍, എം കെ ബഷീര്‍, സുലൈമാന്‍ ആലത്തൂര്‍,  പി എ നാസര്‍, മുഹമ്മദ് ഹാജി റോളക്‌സ്, സമീര്‍ മുഹമ്മദ്, മൊയ്തീന്‍ കുട്ടി എം, ബഷീര്‍ തൃത്താല, റസാക്ക് ഒറ്റപ്പാലം, ജലീല്‍ വളരാനി സംസാരിച്ചു. കെവി നാസര്‍,  യൂസഫ് പനംകുറ്റി, മുജീബ് കരിമ്പ, മുഹമ്മദലി  ഒറ്റപ്പാലം, മഖ്ബൂല്‍ തച്ചോത്ത്, കെ കെ അബ്ദുല്‍ കാദര്‍ വിളയൂര്‍, സഹല്‍ കല്ലടി സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ചേലക്കാട് മഹല്ല് ഭാരവാഹികളെ തെരഞ്ഞെടുത്തു

പത്രധാര്‍മ്മികതയെന്നത് കേവലം മുദ്രാവാക്യമല്ല: പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍